ഒക്‌ലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു

vbs-oklahoma-1
SHARE

ഒക്‌ലഹോമ∙നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നേറ്റീവ് അമേരിക്കൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്‌ലഹോമ ബ്രോക്കൺ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.

vbs-oklahoma-4

ജൂൺ 6 മുതൽ ജൂൺ 9 വെള്ളിവരെ നാലു ദിവസം നീണ്ടുനിന്ന വി ബി എസിൽ ആരാധന, ഗാനാലാപനം,  ബൈബിൾ ക്ലാസ്, സുവിശേഷ പ്രസംഗങ്ങൾ, സമർപ്പണ സമയം, കൗൺസിലിംഗ് സെഷനുകൾ, ടാലന്റ് നൈറ്റ്, കല സംസ്‌കാരിക പരിപാടികൾ എന്നിവയും ഉൾപ്പെട്ടിരുന്നു.

vbs-oklahoma-2

ഡാലസ് ഏരിയ മാർത്തോമ്മാ പള്ളികളിൽ നിന്നുള്ള യുവജനങ്ങൾ ബ്രോക്കൺ ബോ ഒക്‌ലഹോമയിലെ നേറ്റീവ് അമേരിക്കൻ മിഷൻ ഫീൽഡ് സന്ദർശിക്കുകയും പ്രദേശത്തെ ചോക്റ്റാവ് ഗോത്രക്കാർക്കിടയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 50 ലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഡാലസ് ഇടവകകളിൽ നിന്നുള്ള  20 യുവജനങ്ങൾ  വെക്കേഷൻ ബൈബിൾ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി 

vbs-oklahoma-3

English Summary: Oklahoma native american mission VBS concluded

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS