ADVERTISEMENT

ന്യൂയോർക്ക് ∙ ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്തു. കൊട്ടുംപാട്ടുമായാണ് യുഎസ് മലയാളികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.  ധനകാര്യമന്ത്രി കെ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണന്‍, ജോസ് കെ. മാണി എന്നിവരും ടൈംസ് സ്്ക്വയറിൽ എത്തിയിരുന്നു. യുഎസ് മലയാളികൾ ആവേശത്തോടെയാണ്  മുഖ്യമന്ത്രിയെയും മറ്റു പ്രമുഖരെയും സ്വീകരിച്ചത്. നിരവധി വിദേശികളടക്കമുള്ളവർ ടൈംസ് സ്്ക്വയറിലെ പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിന്റെ തനത് നൃത്തരൂപമായ തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികൾ ടൈംസ് സ്ക്വയറിൽ അരങ്ങേറി. ചെണ്ടമേളവും പരിപാടിക്ക് കൊഴുപ്പേകി. 'മലയാളികളുടെ ജനനായകന് ന്യൂയോർക്കിലേക്കു സ്വാഗതം' എന്നെഴുതിയ പ്ലക്കാർഡുമായാണ് യുഎസ് മലയാളികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പ്രവാസി മലയാളികളുടെ സ്നേഹത്തിന് നന്ദി പറയുന്നതായി മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. 

പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ, കെ–ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു.

English Summary: Chief Minister Pinarayi addressed Malayalis at Times Square

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com