ADVERTISEMENT

ഹൂസ്റ്റൺ‌ ∙ ഹൂസ്റ്റൺ ക്ലബിന് പുറത്തു പാർക്കിംഗ് സ്ഥലത്തുണ്ടായ കൂട്ട വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് ഞായറാഴ്ച  അറിയിച്ചു.

“തിരക്കേറിയ പാർക്കിംഗ് സ്ഥലത്തേക്ക് ആരോ വെടിയുതിർത്തു,” വെടിവയ്പ്പ് നടന്ന നഗരത്തിന്റെ പടിഞ്ഞാറുള്ള ടാബു ക്ലബ്ബിന് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പോലീസ് ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.

വെടിയുതിർത്ത സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും പ്രതികളാരും കസ്റ്റഡിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിയേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഫിന്നർ പറഞ്ഞു. മറ്റെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് ചീഫ് പറഞ്ഞു.

പരിക്കേറ്റവരുടെ പ്രായം 20-നും  30-നും ഇടയിലാണ്, അവരെ പ്രദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ഫിന്നർ പറഞ്ഞു.

ആരാണ് ഇത് ചെയ്തതെന്ന് ഞങ്ങൾ കണ്ടെത്തി അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും ഫിന്നർ പറഞ്ഞു. പോലീസ് സുരക്ഷാ വീഡിയോ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Six people wounded in shooting outside Houston club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com