ADVERTISEMENT

ന്യൂയോർക്ക് ∙ കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് നാട്ടിൽ വലിയ വികസന കുതിപ്പ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2016 വരെ നാട്ടിൽ ഒന്നും നടക്കില്ല എന്ന ഒരു ധാരണയായിരുന്നു.എന്നാൽ തന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പഴയ ധാരണ മാറി. മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ എല്ലാം പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസമായി ന്യൂയോർക്കിൽ നടന്നുവന്നിരുന്ന ലോക കേരളസഭാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ടൈംസ്ക്വയറിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

timesqare-meeting-lks-4

എൽഡിഎഫ് ജനങ്ങൾക്കു നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തീകരിച്ചതായി പിണറായി വിജയൻ അവകാശപ്പെട്ടു. തൊഴിലില്ലായ്മ 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു. രണ്ടു വർഷത്തിനുള്ളിൽ പരമ ദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അഴിമതി കുറച്ചു കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അഴിമതിയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കി ഉയർത്തിയതായും അത് മുടങ്ങാതെ 63 ലക്ഷം ആളുകൾക്ക് ലഭിക്കുന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.

timesqare-meeting-lks-5

ചടങ്ങിൽ നിയമസഭാ സ്പീക്കർ‌ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ. ബാലഗോപാൽ, നോർക്കാ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, ജോസ് കെ. മാണി എംപി, ജോൺ ബ്രിട്ടാസ് എംപി, ജോബ് മൈക്കിൾ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി, വേണു രാജാമണി, കെ. വാസുകി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

English Summary: Loka Kerala Sabha ended ,CM addresses mass gathering in Times Square

timesqare-meeting-lks-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com