ADVERTISEMENT

ന്യൂയോർക്ക്∙ സിവിൽ സമൂത്തിൽ മനുഷ്യനെ ആക്രമിക്കുന്ന ആയുധങ്ങൾക്ക് സ്ഥാനമില്ല. അവ നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്. കോൺഗ്രസിൽ ആയുധ നിരോധനം ആവശ്യപ്പെടുന്ന സാഹചര്യം വന്നാൽ പ്രസിഡന്റ് തന്നെ അതിൽ ഒപ്പിടുമെന്ന്  കമലാ ഹാരിസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

Read  also: കുവൈത്തിൽ അടുത്ത മാസം മലയാളികൾ ഉൾപ്പെടെ 150 പേരുടെ തൊഴിൽ നഷ്ടമാകും...

അതേസമയം, ഇതിനെതിരെ രാഷ്ട്രീയ നിരീക്ഷകരും തോക്ക് നിരോധിക്കണമെന്ന ആവശ്യം ഉന്നിയിക്കുന്ന സംഘടനകളും രംഗത്ത് വന്നു, ‘‘ നിങ്ങൾ ഒരു കരാർ ഉണ്ടാക്കൂ. യുദ്ധത്തിന് ഉപയോഗിക്കുന്നത് ഒഴികെയുള്ള ആയുധങ്ങൾ നിരോധിക്കൂ.’’ റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഡോ. മാർക്ക് യംഗ് ട്വീറ്റ് ചെയ്തു

അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാൻ വിടുമ്പോൾ  7 ദശലക്ഷം ഡോളർ വിലവരുന്ന ആയുധങ്ങൾ അവിടെ ഉപേക്ഷിച്ചതിനെക്കുറിച്ച് നിങ്ങൾ എന്താണ് പറയാനുള്ളതെന്നായിരുന്നു അമേരിക്കൻ ഫയർ ആംസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാർസൺസ്  പറഞ്ഞത്.

English Summary: Kamala Harris says guns have no place in civil society; Heavy criticism on social media

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com