ADVERTISEMENT

ഫിലഡല്‍ഫിയ ∙ കഴിഞ്ഞ ആഴ്ച ഗ്രീസിന്റെ തീരത്തുനിന്നും 72 കിലോമീറ്റര്‍ ദൂരത്തായി അറ്റ്ലാന്‍റിക് സമുദ്രത്തിലെ പുറംകടലില്‍ 700 ല്‍ അധികം അനധികൃത കുടിയേറ്റക്കാരുമായി നൈജീരിയയില്‍നിന്നും ഇറ്റലിയിലേക്ക് തിരിച്ച ബോട്ട് മുങ്ങിമരിച്ചവരുടെ കൃത്യമായ എണ്ണവും മാതൃരാജ്യവും ഇപ്പോഴും അവ്യക്തമാണ്.

ഏകദേശം 16,000 അടി താഴ്ചയിലേക്ക് മുങ്ങിയ ബോട്ട് ഉയര്‍ത്തി മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടനെ കരയ്ക്ക് എത്തിക്കുവാൻ ഗ്രീക്ക് നേവിസംഘം കഠിനപ്രയത്നം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ 10 നാണ്  ലിബിയയിലെ ടബ്രക്ക് തുറമുഖത്ത് നിന്ന് ബോട്ട് യാത്ര ആരംഭിച്ചത്. മത്സ്യബന്ധനത്തിനുമാത്രം ഉപയോഗിക്കുന്ന പഴയ ബോട്ടില്‍ കയറിയവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

സിറിയ, ഈജിപ്ത്, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍ രാജ്യങ്ങളില്‍ നിന്നുമായി ലിബിയയിലെ ടബ്രക്ക് തുറമുഖത്ത് അനധികൃത അഭയാർഥി ഏജന്‍റുമാരുടെ സഹായത്താല്‍ എത്തിയവര്‍ 4000 മുതല്‍ 5000 ഡോളര്‍ വരെ പണം കൊടുത്തതായി അപകടത്തിൽ രക്ഷപ്പെട്ടവർ വ്യക്തമാക്കി.

യാത്ര ആരംഭിച്ച് 4 ദിവസങ്ങള്‍ക്കുശേഷം ജൂണ്‍ 14നാണ് ബോട്ടപകടം നടന്നത്. കഴിഞ്ഞദിവസം ഗ്രീസിന്‍റെ തെക്കുഭാഗത്ത് കടല്‍ത്തീരത്ത് 3 മൃതദേഹങ്ങള്‍കൂടി ഒഴുകി എത്തിയതടക്കം നൂറോളം പേർ മരിച്ചതായാണ് റിപ്പോര്‍ട്ട്

അപകടത്തിന് മുന്‍പ്  കടലില്‍ താണ ലിബിയന്‍ ഫിഷിങ് ബോട്ട് കെട്ടിവലിച്ചു ഉള്‍ക്കടലില്‍ക്കൂടി കൊണ്ടുപോകുന്നത് ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ്സ് കണ്ടിരുന്നു. പരിധിയിലധികം ആളുകൾ ബോട്ടിന്‍റെ മേല്‍തട്ടില്‍ അടക്കം വിവിധ തട്ടുകളില്‍ ഉള്ളതായി നേരിട്ടുകണ്ട ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് യാതൊരുവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമീപത്തുള്ള മറ്റു കപ്പലുകളെ അറിയിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നവരിൽ 81 പേർ രക്ഷപ്പെട്ട് കരയ്ക്ക് എത്തിയതായാണ് വിവരം.

English Summary: Boat with more than 700 illegal immigrants from Nigeria to Italy sank.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com