ADVERTISEMENT

ന്യൂയോർക്ക് ∙  മാർ തോമാശ്ലീഹായുടെ തിരുന്നാൾ ജൂൺ 25 മുതൽ ജൂലൈ 5 വരെ ആഘോഷിക്കുന്നു. കുട്ടികളും യുവജനങ്ങളുമായി ഇരുന്നുറോളം പ്രസുദേന്തിമാർ ചേർന്നാണ് ഇക്കൊല്ലത്തെ തിരുന്നാൾ നടത്തുന്നത്. കൂടാതെ ഇടവകയിലെ യുവജനങ്ങളാണ് തിരുനാളിന് നേതൃത്വം നൽകുന്നതെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ തിരുനാളിനുണ്ട്.

 

feast-in-bronx-st-thomas-syro-malabar-forane-church-on-june-25th

ജൂൺ 25–ാം തീയതി ഞായറാഴ്ച രാവിലെ 9.30ന് കുർബാന, ശേഷം പ്രസുദേന്തി വാഴിക്കൽ തുടർന്ന് കൊടിയേറ്റം, തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഫാ. ജോർജ് എളംബാശേരി മുഖ്യകാർമികത്വം വഹിക്കും. ജൂൺ 25 മുതൽ ദുഃഖ്‌റാന ദിവസമായ ജൂലൈ 3–ാം തീയതി വരെ എല്ലാ ദിവസവും കുർബാനയ്ക്കുശേഷം തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.

ജൂലൈ ഒന്നാം തീയതി ശനിയാഴ്ച 3.30ന് വിശുദ്ധരുടെ രൂപപ്രതിഷ്ഠ, വേസ്പര തുടർന്നുള്ള കുർബാനയിൽ ഷാർലെറ്റ് സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ഇടവക വികാരി റവ. ഫാ. രാജീവ് വലിയവീട്ടിൽ മുഖ്യകാർമികനായിരിക്കും. തുടർന്ന് പാരീഷ് ഹാളിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.

ജൂലൈ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9.30നുള്ള  കുർബാനയ്ക്കു ഹഡ്സൻവാലി സെന്റ് ജോസഫ് സിറോ മലബാർ മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൻ മേനോലിക്കൽ മുഖ്യകാർമികനായിരിക്കും.

ദുഃഖ്‌റാനദിനമായ ജൂലൈ 3–ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കുള്ള കുർബാനയ്ക്ക് ഇടവക വികാരി റവ. ഫാ. ജോർജ് എളംബാശ്ശേരിൽ മുഖ്യകാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 4–ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് ആഘോഷമായ കുർബാനയിൽ ഷിക്കാഗോ രൂപതാ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടറും, ഹൂസ്റ്റൻ സെന്റ് ജോസഫ് ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ. ഫാ. മെൽവിൻ പോൾ മുഖ്യകാർമികത്വം വഹിക്കും.

കുർബാനയ്ക്കുശേഷം ആഘോഷമായ പ്രദിക്ഷണം ഉണ്ടാകും. തുടർന്ന് ദേവാലയത്തിൽ വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

ജൂലൈ 5–ാം തീയതി ബുധനാഴ്ച മരിച്ചവരുടെ ഓർമദിനമായി ആചരിക്കുന്നു. വൈകുന്നേരം 5.30ന് സെമിത്തേരി സന്ദർശനവും ഒപ്പീസും ഉണ്ടായിരിക്കും. തുടർന്ന് 7 മണിക്ക്, ദേവാലയത്തിൽ വി. കുർബനയും ഒപ്പീസും ഉണ്ടാകും. ശേഷം തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.

പ്രധാന തിരുനാൾ ദിവസങ്ങളിൽ വിവിധ സ്റ്റാളുകൾ പള്ളി പരിസരത്ത് പ്രവർത്തിക്കുന്നതാണ്. തിരുനാളുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ബ്രോങ്ക്സ് ദേവലയത്തിലേക്ക് ഇടവക വികാരി റവ. ഫാ. ജോർജ് എളംബാശ്ശേരിൽ സ്വാഗതം ചെയ്യുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com