ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ജൂൺ 24, ശനിയാഴ്ച എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ചാണ് പരിപാടികൾ നടത്തുന്നത്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികമാണ് നാളെ നടക്കുന്നത്.

മുഖ്യാതിഥി ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസൻ ആണ്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള വിശിഷ്ടാതിഥികളിൽ ഇന്ത്യയിൽ നിന്നും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരാനുള്ളവർ ഇന്നും നാളെ രാവിലെയുമായി എത്തിച്ചേരും.

 

നാളെ ജൂൺ 24, ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് റജിസ്ട്രേഷൻ ആരംഭിക്കും. പരിപാടിയിൽ പങ്കെടുക്കാനായി നേരത്തെ ടിക്കറ്റ് എടുത്തവർ ടേബിൾ നമ്പർ വാങ്ങിക്കുന്നതിനുവേണ്ടി ടിക്കറ്റ് കൗണ്ടറിൽ ബന്ധപ്പെടേണ്ടതാണ്. ബാഡ്ജ് ഉള്ളവർക്ക് മാത്രമേ ബാങ്ക്വറ്റ് ഹാളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. 625 പേർ ഇതിനോടകം റജിസ്റ്റർ ചെയ്തുവെന്നും റജിസ്ട്രേഷൻ അവസാനിപ്പിച്ചുവെന്നും കമ്മിറ്റി അറിയിച്ചു.

 

അഞ്ച് മണിക്ക് മെഗാ തിരുവാതിരയും വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും നടക്കും. അതുകഴിഞ്ഞ്  പൊതുസമ്മേളനം, ഗ്രാന്റ് ഡിന്നർ, വിജയ് യേശുദാസ് – ഭുവന ആനന്ദിന്റെ ലൈവ് മ്യൂസിക് ഷോ, കലാപരിപാടികൾ എന്നിവ അരങ്ങേറും. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏറ്റവും ഭംഗിയായും ചിട്ടയായും നടത്തുന്നതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം, കൺവൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ, ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ, സുവനീർ കമ്മറ്റി ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു, കൺവൻഷൻ കൺവീനർ ഡോ. സിബിൾ ഫിലിപ്പ്, ഫിനാൻസ് കൊ– ചെയർമാൻ വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com