ADVERTISEMENT

വാഷിങ്‌ടൻ∙ ഇവിടെ ഞങ്ങൾ നയങ്ങളും കരാറുകളും രൂപീകരിക്കുക മാത്രമല്ല ചെയ്യുന്നത്.  ജീവിതങ്ങളും സ്വപ്നങ്ങളും  രൂപപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ വാഷിങ്‌ടണിലെ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയെ 'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം' വിളികളോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്.

അബുദാബി ബിഗ് ടിക്കറ്റ്; 2 മലയാളികൾക്ക് 22 ലക്ഷം രൂപ സമ്മാനം...

‘‘ഈ സന്ദർശന വേളയിൽ ഗൂഗിൾ മൈക്രോൺ, അപ്ലൈഡ് മെറ്റീരിയലുകൾ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങളെല്ലാം ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

ഇന്ത്യയും യുഎസും തമ്മിൽ ഒപ്പുവച്ച ആർട്ടെമിസ് കരാർ ബഹിരാകാശ ഗവേഷണത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കും.2024ഓടെ നാസയുമായി ചേർന്ന് ഇന്ത്യ ബഹിരാകാശത്തേക്ക് ആളുകളെ അയക്കും. 140 കോടി ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ഇന്ത്യയിലെ പുരോഗതിക്ക് കാരണം.  കോളനിവൽക്കരണത്തെ തുടർന്ന് നഷ്ടമായ ഈ വിശ്വാസം പുനഃസ്ഥാപിച്ചത്  രാഷ്ട്രത്തിന്റെ കൂട്ടായ ശ്രമഫലമായിട്ടാണ്’’ – മോദി കൂട്ടിച്ചേർത്തു. 

40 മിനിറ്റോളം നീണ്ടതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനായി പരിപാടി സംഘടിപ്പിച്ചത്. 

English Summary: PM Modi concludes US State visit with address to Indian diaspora

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com