ADVERTISEMENT

ഹൂസ്റ്റൺ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസില്‍ ലഭിച്ച സ്വീകരണത്തെ വിമർശിച്ച് ടൈം മാസികയുടെ ഓൺലൈൻ രംഗത്ത്. യുഎസ് പ്രസിഡന്‍റ് ജോ  ബൈഡനൊപ്പമുള്ള അത്താഴവും കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതും ഉള്‍പ്പെടെയുള്ള അസുലഭ അവസരമാണ് മോദിക്ക് ലഭിച്ചത്. മോദി ഇത്തരത്തിലുള്ള ഊഷ്മള സ്വീകരണം അര്‍ഹിച്ചിരുന്നില്ലെന്ന് ഒബാമ - ട്രംപ് ഭരണകൂടത്തില്‍ ന്യൂനപക്ഷ  പ്രത്യേക ഉപദേശകനായിരുന്ന ക്‌നോക്‌സ് തെംസ് എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. 

Read also: ബ്രിട്ടനില്‍ ജലക്ഷാമം രൂക്ഷം; സസെക്‌സിലും കെന്റിലും ഹോസ് പൈപ്പുകള്‍ക്ക് നിയന്ത്രണം...

മോദിക്ക് ലഭിച്ച ചുവന്ന പരവതാനി സ്വീകരണം വളരെ കുറച്ചു നേതാക്കള്‍ക്ക് മാത്രമാണ് യുഎസില്‍ ലഭിച്ചിട്ടുള്ളത്. മതന്യൂനപക്ഷങ്ങളെ ബലിയാടാക്കുന്ന സമീപനമാണ് മോദി എന്ന പ്രധാനമന്ത്രിയുടെ കീഴിൽ നടക്കുന്നത്. ഇന്ത്യ ജനാധിപത്യ മൂല്യങ്ങളില്‍ നിന്നും വ്യത്യചലിച്ചു. . ഹിന്ദു ദേശീയത ഇന്ത്യ സ്വീകരിച്ചുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. 

ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ രേഖയിൽ 58 ഖണ്ഡികകള്‍ ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനകരമായ രീതിയില്‍ സാങ്കേതികവിദ്യയിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് ലേഖനം വിമർശിക്കുന്നു. പരിഷ്‌കരിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയെ സ്ഥിരമായി ഉള്‍പ്പെടുത്തുമെന്നുള്ള ഉറപ്പും മോദി വാങ്ങിയെടുത്തു. അതേസമയം ഭീകരവാദത്തിന്റെ പേരില്‍ അമേരിക്കയെ കൂടി ഉള്‍പ്പെടുത്തി പാക്കിസ്ഥാനെ വിമര്‍ശിക്കാന്‍ സാധിച്ചത് മോദിയുടെ വിജയമാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ മോദി ഈ പരിഗണന അര്‍ഹിക്കുന്നുണ്ടോയെന്നാണ് ലേഖനം ചോദിക്കുന്നത്.  ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒരുറപ്പും മോദിയില്‍ നിന്ന് നേടിയെടുക്കാന്‍ ബൈഡന് സാധിച്ചില്ല. സുരക്ഷാ വിഷയങ്ങളിലും സമാനമായ നിസംഗതയാണ് മോദി പുലര്‍ത്തിയത്. 

സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും തര്‍ക്കം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അവ്യക്തമായി സംസാരിക്കാന്‍ മാത്രമേ വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ മോദി തയാറായുള്ളൂ. റഷ്യന്‍ ആക്രമണത്തെ സംയുക്തമായി അപലപിച്ചില്ലെന്നതും ലേഖനം പറയുന്നു. 

മോദിക്കു മുന്‍പ് യുഎസ് സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് ഇത്രയും വിപുലമായ സ്വീകരണം ലഭിച്ചില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചൈനയുമായുള്ള  മത്സരമാണ് മോദിക്ക് നല്‍കിയ സ്വീകരണത്തിന് ന്യായീകരണമായി പറയുന്നത്. സ്വേച്ഛാധിപത്യ ചൈനയെ നേരിടുന്നതില്‍ ഒരു ജനാധിപത്യ ഇന്ത്യ ശക്തമായ പങ്കാളിയായിരിക്കും. എന്നാല്‍ ഈ മൂല്യങ്ങള്‍ ഇന്ത്യയിലും ആക്രമണം നേരിടുകയാണ്. ഇന്ത്യന്‍ ആക്ടിവിസ്റ്റുകളും രാഷ്ട്രീയ വിശകലന വിദഗ്ധരും എല്ലാം രാജ്യത്തെ സ്ഥിതിയെക്കുറിച്ച് ആഴമായ ആശങ്ക പ്രകടിപ്പിക്കുകയാണ്. മിക്കവരും ഓഫ് ദി റെക്കോര്‍ഡായി മാത്രമേ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമുള്ളൂവെന്നും  ലേഖനം വ്യക്തമാക്കുന്നു.

 

English Summary: Time magazine criticizes India for getting respect that British Prime Minister did not get

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com