ADVERTISEMENT

വേൾഡ് മലയാളി കൗൺസിൽ  ആഗോള സമ്മേളനത്തിൽ അമേരിക്കയിലെ മിസൂറിസിറ്റി മേയറായ റോബിൻ ഇലക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ മലയാളി മേയർ എന്ന നിലയിൽ ശ്രദ്ധേയനാണ് റോബിൻ ഇലക്കാട്ട്. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങും.

world-malayali-council-international-conference-2023

 

കോട്ടയം സ്വദേശിയായ ഇദ്ദേഹം 2009ലാണ് ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജന്‍ എന്ന നിലയിലും റോബിന്‍ ചരിത്രത്തില്‍ ഇടം നേടി. 2011, 13 വര്‍ഷങ്ങളിലും കൗണ്‍സില്‍ അംഗമായിരുന്നു. കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് സിറ്റി പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി.

world-malayali-council-international-conference-2023

 

മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗം, ഡപ്യൂട്ടി മേയര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച റോബിന്‍ കഴിഞ്ഞ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മിസൂറി സിറ്റിയുടെ വികസനം ലക്ഷ്യംവെച്ച് അദ്ദേഹം നടത്തിയ ശ്രമങ്ങളില്‍ ഏറെയും ഫലം കണ്ടു. ശ്രദ്ധേയനായ ബിസിനസുകാരന്‍ കൂടിയാണ് റോബിന്‍.   

 

ജൂലൈ 7, 8, 9 തീയതികളിൽ ന്യൂഡൽഹി അശോക് ഹോട്ടലിലാണ് ആഗോള സമ്മേളനം. പ്രവാസികളുടെ വിവിധ വിഷയളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, സെമിനാറുകൾ, ഓപ്പൺഫോറം, കലാസന്ധ്യകൾ തുടങ്ങിയ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും. ആഗോള സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com