ADVERTISEMENT

സാൻഫ്രാൻസിസ്‌കോ ∙ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു. ശനിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെയും തീയിടാനുള്ള ശ്രമത്തെയും അമേരിക്ക ശക്തമായി അപലപിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു.

ഖാലിസ്ഥാൻ തീവ്രവാദികളാണ് കോൺസുലേറ്റ് തകർക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തത്. അധികൃതർ പെട്ടെന്ന് തീ അണച്ചു. കേടുപാടുകൾ പരിമിതമായിരുന്നു, ജീവനക്കാർക്ക് പരുക്കില്ല. 

അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് ഖാലിസ്ഥാൻ അനുകൂലികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തുന്നത്.

English Summary: US condemns attack on Indian consulate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com