ADVERTISEMENT

ടൊറന്റോ∙ കാനഡയിലെ വടംവലിപ്രേമികളുടെ ഒത്തുചേരലിനു സാക്ഷിയായ ടൊറന്റോ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച  മൂന്നാമത് രാജ്യാന്തര വടം വലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ഗ്ലാഡിയേറ്റേഴ്സ് കാനഡയെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വട്ടം ചാമ്പ്യന്മാരായി. ജൂലൈ രണ്ടിന് മിസ്സിസ്സാഗായിലെ സെന്റ് പയോ പിയേട്രെൽസിനാ  സ്‌കൂളിൽ വച്ച് നടത്തപ്പെട്ട മത്സരത്തിന് റെക്കോർഡ് ജനക്കൂട്ടമാണ് സാക്ഷിയാവാൻ ഒത്തുകൂടിയത്.

toronto-tug-of-war-3

ലൂസേഴ്‌സ് ഫൈനലിൽ ലണ്ടൻ ടൈഗേഴ്സ് വിജയിച്ച് മൂന്നാം സ്ഥാനവും ടാമ്പാ ടസ്‌കേഴ്‌സ് നാലാം സ്ഥാനവും കരസ്ഥമാക്കി. മോൻസി തോമസ് കുന്നുംപുറത്ത് മെഗാസ്‌പോൺസറായി എത്തിയ മത്സരത്തിൽ അമേരിക്കയിലെയും കാനഡയിലെയും മുൻനിര ടീമുകൾ അണിനിരന്നു.വടംവലി കമ്മിറ്റി ചെയർമാൻ ശ്രീ.സിനു മുളയാനിക്കിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളാണ് ടൂർണമെന്റ് വിജയത്തിനായി പ്രവർത്തിച്ചത് .

toronto-tug-of-war-2

മത്സരത്തിന്റെ ഒന്നാം സമ്മാനമായ 5005 ഡോളർ നൽകിയത് ട്രിനിറ്റി ഓട്ടോസ്‌ ഉടമയായ ബോബൻ ജെയിംസാണ്. രണ്ടാം സമ്മാനമായ 3003 ഡോളർ സെഡാർ ഇന്റീരിയർസും (റ്റിജോ തോമസ് ),മൂന്നാം സമ്മാനമായ 2002 ഡോളർ അഡ്വ. ടീന ബെലെന്റ്ഉം ,നാലാം സമ്മാനമായ 1001 ഡോളർ അൽപൈൻ ഫ്രയ്റ്റു കമ്പനിയുമാണ് സ്പോൺസർ ചെയ്തത്.

toronto-tug-of-war-5

ടൂർണമെന്റിന്റെ വിജയത്തിനായി റിയലി ലേണിങ് (സിൽവർ സ്പോൺസർ ), ബ്രോൺസ് സ്പോണ്സര്മാരായ ജോ മാത്യുവിന്റെ ടീം പ്രോസ്പെർ, ബിനോജ് ജോസഫ് -മോർട്ടഗേജ് , ഓൾ നേഷൻസ് ഓട്ടോ ആൻഡ് ടയർ ബ്രാംപ്ടൺ, രാജ് പുത്തെന്കുളങ്ങര -മോർട്ടഗേജ്, ഓനെക്സ് കോച്ചസ് (സാം), എയർ റൂട്ട് (ജോസ് തോമസ്), സെന്റ് ജോസഫ് ഫാർമാസി ബ്രാംപ്ടൻ, സി നേഷൻ ഇമ്മിഗ്രേഷൻ (സിനോ ജോയ്), ശ്രീ ബിജു കിഴക്കേപ്പുറത്ത് എന്നിവർ സഹകരിച്ചു. അന്നേ ദിവസം തനിമയുടെയും (മിസ്സിസ്സാഗ),തറവാട് ന്റെയും ( സ്കെർബറോ ) രുചികരമായ നാടൻ ഭക്ഷണവും ലഭ്യമായിരുന്നു.

toronto-tug-of-war-4

കൂടാതെ വിവിധ മലയാളി സംഘടനാ ഭാരവാഹികളുടെ പ്രത്യേകിച്ച് ഡോ. തോമസ് കെ തോമസ്, പ്രവീൺ വർക്കി, ടോമി കോക്കാട്ട് എന്നിവരുടെ സഹകരണം ടൂർണമെന്റിന്റെ നടത്തിപ്പിന് പിന്തുണയായി.ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ഒന്റാറിയോയിലെ എല്ലാ വടം വലി ആരാധകർക്കും നന്ദി അർപ്പിക്കുന്നതായി ടൊറന്റോ സോഷ്യൽ ക്ളബ് ഭാരവാഹികളായ മോൻസി കുന്നുംപുറത്ത് (പ്രെസിഡന്റ്),സന്ദീപ് കിഴക്കെപുറത്ത് (സെക്രട്ടറി), സോനു തോമസ് (വൈസ് പ്രസിഡന്റ് ),വിബിൻ ചാമക്കാല (ട്രഷറർ), ദീപു മലയിൽ (ജോയിന്റ് സെക്രട്ടറി ),ഷിബു എബ്രഹാം , സിജു സ്റ്റീഫൻ (പ്രോഗ്രാം കോർഡിനേറ്റർമാർ) എന്നിവർ  അറിയിച്ചു.

Engish Summary: Kottayam brothers winners of Toronto social club tug-of war tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com