ADVERTISEMENT

ന്യൂയോർക്ക് ∙ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവക മദ്ധ്യസ്ഥനായ വി. തോമാ ശ്ലീഹായുടെ തിരുന്നാളിനോടനുബന്ധിച്ച്, ജൂലൈ 4–ാം തീയതി, ബ്രോങ്ക്സ് തെരുവ് വീഥികളിലൂടെ, അലങ്കരിച്ച വാഹനത്തിൽ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്, കൊടികളുടേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി നടത്തിയ പ്രദക്ഷിണം സമൂഹമാധ്യമത്തിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.

 

ഒരു ഇടവകാംഗം തന്റെ ഫോണിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ആ സമയത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ്, ബ്രിട്ടനിൽ പള്ളികളിൽ യുവജനങ്ങൾ പോകുന്നില്ലെന്നും പള്ളികൾ ഒക്കെ വിൽക്കാൻ വച്ചിരിക്കുകയാണെന്നുമുള്ള വിവാദ  പ്രസ്താവന നടത്തിയത്.

 

കോട്ടയത്തു നിന്നുള്ള ബേത്‌ലഹേം ടിവി, ഗോവിന്ദൻ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവരെ കാണുക എന്ന തലക്കെട്ടിൽ പോസ്റ്റു ചെയ്തതോടുകൂടി ഈ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായി മാറി. ഏതാണ്ട് എട്ടു ലക്ഷത്തോളം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. രണ്ടായിരത്തിലധികം കമന്റുകളും  അയ്യായിരത്തിൽപ്പരം ആളുകൾ ഷയർ ചെയ്യുകയും ഇരുപത്തിഅയ്യായിരത്തിൽ അധികം ആളുകൾ ലൈക്ക് അടിക്കുകയും ചെയ്ത് സംഭവം തരംഗമാക്കി മാറ്റി.

 

ധാരാളം ആൾക്കാർ നാട്ടിൽ നിന്ന് വിളിച്ച് അഭിനന്ദിച്ചതായി വികാരി റവ. ഫാ. ജോർജ് എളംബാശ്ശേരി പറഞ്ഞു. ഇടവകയിലെ യുവജനങ്ങളാണ് ഇക്കൊല്ലത്തെ തിരുന്നാളിന് നേതൃത്വം നൽകിയത്. അലങ്കരിച്ച വാഹനത്തിൽ തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം തദ്ദേശിയരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com