ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ സെനറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടൈബ്രേക്കിങ് വോട്ടുകൾ ചെയ്ത  വൈസ് പ്രസിഡന്റ് എന്ന റെക്കോർഡ് കമലാ ഹാരിസിന് സ്വന്തം. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഡമോക്രാറ്റുകൾ തങ്ങളുടെ ഭൂരിപക്ഷം 50ൽ നിന്ന് 51 ആയി ഉയർത്തിയപ്പോൾ ഹാരിസിന് ആ റോളിൽ നിന്ന് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പെൻസിൽവേനിയയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റായ സെനറ്റർ ജോൺ ഫെറ്റർമാനും, സെനറ്റർ ഡയാന ഫെയിൻസ്റ്റൈയും വോട്ടെടുപ്പിൽ എത്താതിരുന്നതിനാലാണ്  ടൈബ്രേക്കിങ് വോട്ട് ആവശ്യമായി വന്നത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 

കമലാ ഹാരിസ് 31-ാമത്തെ ടൈബ്രേക്കിങ് വോട്ടാണ് രേഖപ്പെടുത്തിയത്. 1825 മുതൽ 1832 വരെ വൈസ് പ്രസിഡന്റായിരുന്ന ജോൺ സി കാൽഹൗണിന്റെ പേരിലായിരുന്നു ഇത്രയും നാൾ ഈ റെക്കോർഡ്. എട്ടു വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന ജോൺ സി  കാല്‍ഹൂണില്‍ നിന്ന് വ്യത്യസ്തമായി, ഹാരിസ് രണ്ടര വര്‍ഷം കൊണ്ടാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്.

'ഇത് ഒരു നിമിഷമാണ്, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞാൻ കരുതുന്നു' ഹാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English Summary: Vice President Kamala Harris matches record for tiebreaking votes in Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com