ADVERTISEMENT

വാഷിങ്‌ടൻ∙ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ പ്രഖ്യാപിച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

 ആധുനിക ഇസ്രായേൽ രൂപീകരണത്തിന്‍റെ 75-ാം വാർഷികം അടയാളപ്പെടുത്തുന്ന പ്രസംഗം ഹെർസോഗ് നടത്താനിരിക്കുകയാണ് ഇൽഹാൻ ഒമർ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ സമ്മേളനത്തിൽ താൻ പങ്കെടുക്കില്ലെന്ന് വിവിധ കാരണങ്ങളുടെ പട്ടിക നിരത്തിയാണ് ഒമർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. 

 

കഴിഞ്ഞ മാസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംയുക്ത പ്രസംഗം താൻ ബഹിഷ്‌കരിച്ചെന്നും തന്റെ സർക്കാരിന്റെ മനുഷ്യാവകാശ രേഖയെ അടിസ്ഥാനമാക്കി അടുത്ത ആഴ്ചയും താൻ അതേ നടപടി സ്വീകരിക്കുമെന്നും ഒമർ ചൂണ്ടിക്കാട്ടി.

English Summary: Ilhan Omar to boycott speech by Israel President Isaac Herzog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com