ADVERTISEMENT

കലിഫോർണിയ∙ ഫോമാ വെസ്റ്റേൺ റീജന്‍റെ 2022-2024 വർഷത്തെ പ്രവർത്തനോദ്ഘാടനം ഈ മാസം 23 ന് നടക്കുമെന്ന് റീജൻ വൈസ് പ്രസിഡന്റ് ഡോ പ്രിൻസ് നെച്ചിക്കാട്ട് അറിയിച്ചു . കലിഫോർണിയ സമയം വൈകുന്നേരം അഞ്ചിന് സൂമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read also: യുകെ ലിങ്കൺഷെയറിലെ കൊലപാതകവും ആത്മഹത്യയും; കാരണം ഭാര്യ കാമുകനുമായി അവധിക്കാലം ചെലവഴിച്ചതെന്ന് സൂചന...

കലിഫോർണിയ, നെവാഡ,യൂട്ടാ, അരിസോന, ന്യൂമെക്‌സിക്കോ,കൊളറാഡോ,ഹവായ്,ഐഡഹോ,മോണ്ടാന, ഓറിഗൻ, വാഷിങ്‌ടൻ,വയോമിങ്,അലാസ്‌ക, നോർത്ത് ഡെക്കോഡ,സൗത്ത് ഡെക്കോഡ  എന്നീ പ്രദേശങ്ങളെ ഉൾക്കൊള്ളുന്നതാണ് ഫോമാ വെസ്റ്റേൺ റീജൻ . ഫോമായുടെ ഏറ്റവും വലിയ ഈ റീജനിൽ പതിമൂന്നു അംഗ സംഘടനകളും ഉണ്ട് . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ സൗകര്യാർത്ഥമാണ് ചടങ്ങ് ഓൺലൈനായി നടത്താൻ തീരുമാനിച്ചത്.

റീജനൽ വൈസ് പ്രസിഡന്റ് ഡോ പ്രിൻസ് നെച്ചിക്കാട്ടിന്‍റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതു പരിപാടികൾ ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും . അഡ്വ മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത എഴുത്തുകാരനും നടനും സിനിമാ നിർമ്മാതാവുമായ തമ്പി ആന്റണി പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ നീലങ്കാവിൽ, ഗായിക പ്രീതി പി വി, സംഗീത സംവിധായകനും ഗായകനുമായ രതീഷ് വേഗ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ ജോസഫ് , സജിത്ത് തൈവളപ്പിൽ , ജാസ്‌മിൻ പരോൾ , രേഷ്‌മ രഞ്ജൻ (വിമൻസ് ഫോറം ), റോസ്‌ലിൻ നെച്ചിക്കാട്ട് ( നാഷണൽ കമ്മിറ്റി യൂത്ത് ) എന്നിവർ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കും .ഫോമാ നാഷനൽ ഭാരവാഹികളായ പ്രസിഡന്റ് ജേക്കബ് തോമസ് , സെക്രട്ടറി ഓജസ് ജോൺ , ട്രഷറർ ബിജു തോണിക്കടവിൽ , വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും.

റീജയനൽ ആർ വി പി. ഡോ പ്രിൻസ് നെച്ചിക്കാട്ട്, ചെയർമാൻ സജൻ മൂലപ്ലാക്കൽ , സെക്രട്ടറി ഡാനിഷ് തോമസ് ട്രഷറർ മാത്യു ചാക്കോ , വൈസ് ചെയർമാൻ ജോൺ ജോർജ് , ജോയിന്റ് സെക്രട്ടറി നൗഫൽ കപ്പാച്ചലിൽ, ജാക്സൺ പൂയപ്പാടൻ,ഷാജി പരോൾ , ജോസഫ് കുര്യൻ, മറ്റു റീജിയണൽ കമ്മിറ്റി അംഗങ്ങളായ , ജോസഫ് ഔസോ , സുജ ഔസോ , പോൾ ജോൺ , സിജിൽ പാലക്കലോടി , ടോമി പുല്ലപ്പള്ളി, ഡോ. രശ്മി സജി , ജ്യോതിഷ് നായർ , ജോസഫ് വടക്കേൽ , സന്ധ്യ നായർ , മിനി ജോസഫ് , സാം ഊമ്മൻ, ജോസ് വടകര , വിൻസെന്റ് ബോസ് , ടോജോ തോമസ് , ബിജു പന്തളം , റോയ് മാത്യു, രാജൻ ജോർജ് , ബിജു പി ജോർജ് , ലെബോൺ മാത്യു , റിനി പൗലോസ് എന്നിവരാണ് പരിപാടിയുടെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നത് .

 

English Summary: Foma Western Region will be inaugurated on 23rd of this month

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com