ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്കയിലെ ന്യൂയോർക്ക്  കേന്ദ്രമാക്കിയുള്ള വൈസ്മെൻ ക്ലബ് നോർത്ത് അറ്റ്ലാന്റിക് റീജൻ ഭാരവാഹികൾ തങ്ങളുടെ ചുമതലകൾ ഏറ്റെടുക്കുന്നു. ക്യൂൻസിലെ സന്തൂർ റെസ്റ്റോറന്റിൽ വച്ച് ശനിയാഴ്ച്ച വൈകുന്നേരം നടത്തപ്പെടുന്ന ചടങ്ങുകളിൽ നിരവധി ക്ലബ് ഭാരവാഹികൾ പങ്കെടുക്കും. ബോസ്റ്റൺ മുതൽ പെൻസിൽവേനിയ വരെയുള്ള നിരവധി ക്ലബുകൾ ഉൾപ്പെട്ടതാണ് യുഎസ് ഏരിയയിൽപ്പെട്ട നോർത്ത് അറ്റ്ലാന്റിക് റീജൻ.

 

പുതുതായി സ്ഥാനം ഏൽക്കുന്ന റീജനൽ സർവീസ് ഡിറക്ടർമാർക്ക് മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആദ്യത്തെ റീജനൽ ക്യാബിനറ്റ് അവിടെവച്ചു സമ്മേളിക്കും. തുടർന്ന് അനുമോദന സമ്മേളനം നടത്തപ്പെടും. വിൻസൻടിയൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാദർ. ജോൺ കണ്ടതിൻകര മുഖ്യ പ്രഭാഷണം നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com