ADVERTISEMENT

ടെക്‌സസ്∙ ടെക്‌സസ് - മെക്സിക്കോ അതിർത്തിയിൽ ചീസിനുള്ളിൽ ഒളിപ്പിച്ച 18 പൗണ്ട് കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച പ്രെസിഡിയോ പോർട്ട് ഓഫ് എൻട്രിയിലായിരുന്നു സംഭവം. ചീസ് ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനുള്ള ശ്രമം അധികൃതരുടെ കണ്ണുവെട്ടിക്കാനുള്ള പുതിയ നീക്കമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

എക്സ്-റേയിൽ സംശയം തോന്നിയതിനെ തുടർന്ന് ടെക്‌സസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസർമാരാണ് വലിയ ചീസ് ക്ഷണങ്ങൾ മുറിച്ച് നോക്കിയത്. ഇതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന പിക്കപ്പ് ട്രക്കിലായിരുന്നു ലഹരിമരുന്നുണ്ടായിരുന്നത്. 

Read also: കൂനിപോയ ജീവിതം , പാത്രം കഴുകി പ്രവാസ ജീവിതം; സെയ്തു സ്വപ്നം കാണുന്നത് സഹോദരിക്ക് ഒരു വിവാഹസമ്മാനം

ട്രക്കിന്റെ ഡ്രൈവർ 22 വയസ്സുള്ള ഒരു യുഎസ് പൗരനാണെന്നും ഹോംലാൻഡ് സെക്യൂരിറ്റിക്ക് കൈമാറിയെന്നും വിചാരണ നേരിടേണ്ടിവരുമെന്നും കസ്റ്റംസ് അറിയിച്ചു.

English Summary: 18 pounds of cocaine hidden inside cheese seized at Texas-Mexico border.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com