ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രത്യേക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ്  ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ഈ മാസം 18ന് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പു സംബന്ധിച്ച് ഭരണഘടനാ ലംഘനമുണ്ടായി എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പൊതുയോഗം ചേർന്നത്.

 

യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.. തുടർന്ന് സ്പെഷ്യൽ ജനറൽ ബോഡിയുടെ പ്രത്യേകത പ്രസിഡന്റ് സാഹചര്യം വിശദീകരിക്കുകയുണ്ടായി. ഭരണഘടനയനുസരിച്ച് പ്രത്യേക പൊതുയോഗം കൂടുമ്പോൾ അതിനായി ഹർജിയിൽ ഒപ്പിട്ടിരിക്കുന്ന 68 അംഗങ്ങളുടെ 80 ശതമാനമായ 54 അംഗങ്ങളും അസോസിയേഷന്റെ ഇപ്പോൾ ആകെയുള്ള 2481 അംഗങ്ങളുടെ 35 ശതമാനമായ 868 അംഗങ്ങളും യോഗത്തിൽ സന്നിഹിതരായിരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ പ്രത്യേക പൊതുയോഗത്തിനായി ഭരണഘടന അനുശാസിക്കുന്ന കോറം തികയുകയുള്ളൂ. എന്നാൽ ഹർജി സമർപ്പിച്ചിരിക്കുന്നവരിൽ നിയമാവലി അനുസരിച്ച് 80 ശതമാനം പരിശോധിക്കുന്നതിന് യോഗം തടസ്സപ്പെടുത്തുകയുണ്ടായി. എന്നാൽ ആകെയുള്ള അംഗങ്ങളിൽ 35 ശതമാനമായ 868 അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കേണ്ടിടത്ത് വെറും 92 അംഗങ്ങൾ മാത്രമേ യോഗത്തിൽ പങ്കെടുത്തിരുന്നുള്ളൂ. 

Read also:30 ദിവസം 9000 കിലോമീറ്റർ, ചോദിച്ചു ചോദിച്ചു അവർ ലണ്ടനിലെത്തി; യാത്ര ഈസിയാക്കിയത് യുഎഇ പാസ്പോർട്ടിന്റെ 'പവർ'

അതിനാൽ ഭരണഘടന അനുസരിച്ച് യോഗം നടത്തുന്നതിന് സാധിക്കുകയില്ലെന്ന് പ്രസിഡന്റ് വിശദീകരിക്കുകയും അതു സംബന്ധിച്ച് പരാതിയിൽ പറഞ്ഞിരിക്കുന്ന വിഷയം ചർച്ചയ്ക്കെടുക്കുന്നതിന് സാധിക്കാത്തതിനാൽ യോഗം പിരിയുകയും ചെയ്തു

 

English Summary: Special General Body of Chicago Malayali

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com