ADVERTISEMENT

ഫിലഡൽഫിയ∙ ഹാറ്റ്‌ബറോയിലുള്ള സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ ദേവാലയത്തിൽ ഈ മാസം 23ന് കുർബാന മദ്ധ്യേ ഇടവകാംഗങ്ങളായ 10 കുഞ്ഞുങ്ങൾ സിഎസ്ഐ മദ്ധ്യകേരള ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനിൽ നിന്നും സഭയുടെ പൂർണ്ണ അംഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ആദ്യ കുർബാന സ്വീകരിച്ചു.

ഭക്തിനിർഭരമായ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി റവ. റ്റി. റ്റി. സന്തോഷ്, ഇമ്മാനുവൽ സിഎസ്ഐ ചർച്ച് വികാരി പി. ജെ. ജോസ് എന്നിവർ നേതൃത്വം കൊടുത്തു. ശുശ്രൂഷയിൽ  കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇടവക ജനങ്ങളും ഉൾപ്പെടെ അനേകർ പങ്കെടുത്തു.

csi-church-2

 ചടങ്ങിൽ ആദ്യ കുർബാന സ്വീകരിച്ച ആരോൺ ലെസ്റ്റി സന്തോഷ്, ആരോൺ മാത്യു തോമസ്, ഏഞ്ചല ജേക്കബ്, എയ്ഡൻ മോൻസി തോമസ്, ക്രിസ്റ്റ്യൻ ബിജു തോമസ്, എവ്‍ലിൻ എൽസ ജോൺ, മിലി സക്കറിയ, നിഖിൽ ജി. വറുഗീസ്, റൂബിൻ കോശി, സുചിത മേരി ജോൺ എന്നിവർക്ക് സഭയുടെ ബൈബിളും സർട്ടിഫിക്കറ്റുകളും തിരുമേനി വിതരണം ചെയ്തു. മദ്ധ്യകേരള മഹായിടവകയുടെയും സ്ത്രീധനസഖ്യത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനും ജെസിയും വിശദീകരിച്ചു.

സ്ഥിരീകരണ ശുശ്രൂഷയ്ക്കു കുട്ടികൾക്ക് വേണ്ട ക്ലാസുകൾ എടുക്കുകയും അവരെ ഈ ശുശ്രൂഷയിലേക്ക് ഒരുക്കുകയും ചെയ്യതത് ഇടവക വികാരി സന്തോഷും ലീനയും ചേർന്നാണ്. കമ്മിറ്റി അംഗം, അലക്സ് ജേക്കബ് സ്ത്രീജനസഖ്യ സെക്രട്ടറി, ആനി ജോൺ ഫിലിപ്പ് എന്നിവർ ചേർന്ന്  ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനെയും ജെസിയെയും സ്വീകരിച്ചു.

ചർച്ച സെക്രട്ടറി അരുൺ ജേക്കബിന്റെ നേതൃത്വത്തിൽ കമ്മറ്റി, വിപുലമായ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്‍റ് ബെന്നി കൊട്ടാരത്തിൽ നന്ദി പറഞ്ഞു.ചടങ്ങിൽ കുട്ടികൾ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച സന്തോഷം പങ്കുവച്ചു. ചടങ്ങുകൾക്കുശേഷം ആദ്യ കുർബാന സ്വീകർത്താക്കളുടെ മാതാപിതാക്കൾ ഒരുക്കിയ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com