ADVERTISEMENT

വാഷിങ്‌ടൻ∙ ഹെയ്തിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ന്യൂ ഹാംഷെയറിൽ നിന്നുള്ള സ്ത്രീയെയും  ഇളയ മകളെയും   തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. എൽ റോയ് ഹെയ്‌തിയിലെ നഴ്‌സായ അലിക്‌സ് ഡോർസൈൻവിലെയും മകളെയുമാണ്  തട്ടിക്കൊണ്ടു  പോയത്.

ഇതേ തുടർന്ന് ഹെയ്തിലേക്ക് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ  പൗരന്മാരോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമം നടന്ന് വരികയാണ്. ഇതിനായി  ഹെയ്തി അധികാരികളുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും അവരുമായി ഞങ്ങളുടെ സർക്കാർ ഏജൻസികൾ  സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് സർക്കാർ അറിയിച്ചു. 

ഹെയ്തിൽ തട്ടിക്കൊണ്ടുപോകൽ വ്യാപകമാണെന്നും ഇരകളിൽ നല്ലൊരു പങ്കും യുഎസ് പൗരന്മാരാണെന്ന് റിപ്പോർട്ടുകളുണ്ട്. പലപ്പോഴും മോചനദ്രവ്യം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോകുന്നത്. ഇത്തരത്തിൽ തട്ടികൊണ്ടു  പോകുന്നവരെ ശാരീരകമായി ഉപദ്രവിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹെയ്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഈ മാസമാദ്യം യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നു.

 

English Summary: US nurse and her child reported kidnapped in Haiti.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com