ADVERTISEMENT

കൊളംബസ് ∙ സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.  രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു  ഉദ്ഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ മത്സരങ്ങളിൽ VCC risers Division ഒന്നാം സ്ഥാനത്തും ADC royal strikers രണ്ടാം സ്ഥാനത്തും എത്തി. Division രണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയത് Hustlers ടീമും രണ്ടാം സ്ഥാനത്ത് PDCC Unitedഉം ആയിരുന്നു.

 

ടെസ്‌ല കാറുകളുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, live commentary എന്നിവ ഈ ടൂർണമെന്റിനെ വ്യത്യസ്തമാക്കി. സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിബു നായർ, സെക്രട്ടറി പ്രതീഷ് പുതിയാട്ടിൽ, ഖജാൻജി രൂപേഷ് സത്യൻ, ജോയിന്റ് സെക്രട്ടറി സച്ചിൻലാൽ സുഗതൻ, വൈസ് പ്രസിഡന്റ് അരുൺ ഡേവിസ് എന്നിവർ ആണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സരത്തിന് ചുക്കാൻ പിടിച്ചത് സംഘാടകർ ആയ കിരൺ ഇലവങ്കലും അരുൺ ചന്ദും ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com