ADVERTISEMENT

ഷിക്കാഗോ: കാർക്കശ്യവും, കൃത്യനിഷ്ഠയും കോൺഗ്രസ് പാർട്ടിയിലും, നിയമസഭയിലും പരിപാലിച്ചിരുന്ന മുൻ മന്ത്രിയും ഗവർണറും, സ്പീക്കറുമൊക്കെയായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ അനുശോചിച്ചു. 

 

കൃഷി, തൊഴിൽ മന്ത്രിയായിരുന്നപ്പോൾ രാജ്യത്ത് ആദ്യമായി കർഷക തൊഴിലാളി നിയമത്തിനു രൂപം നൽകി. മെഡിക്കല്‍ കോളേജുകളെ വിദഗ്ധ ചികിത്സയ്ക്കുള്ള റഫറൽ ആശുപത്രികളാക്കിയതും അതുപോലെ തന്നെ കേരള സംസ്ഥാനതല ഓണാഘോഷത്തിനു തുടക്കമിട്ടതും വക്കത്തിന്റെ ഭരണ നേട്ടങ്ങളില്‍ പെട്ടവയാണ്. 

 

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം വക്കം പഞ്ചായത്ത് അംഗമായിട്ടാണു പൊതുപ്രവർത്തനം തുടങ്ങിയത്. കൃഷി, തൊഴിൽ, നിയമം, ആരോഗ്യം, ടൂറിസം, ധനം, എക്സൈസ്, ലോട്ടറി എന്നീ വകുപ്പുകളുടെ മന്ത്രിസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. 

 

ഐഒസി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായർ, തോമസ് മാത്യു, സതീശൻ നായർ, പ്രഫ. തമ്പി മാത്യു, ജോർജ് പണിക്കർ, ടോബിൻ തോമസ്, ജോസി കുരിശുങ്കൽ, ഹെറാൾഡ് ഫിഗുരേദോ, ബൈജു കണ്ടത്തിൽ, ജെസ്സി റിൻസി, ജോർജ് മാത്യു, അച്ചൻ കുഞ്‍്, ആന്റോ കവലയ്ക്കൽ, മനോജ് കോട്ടപ്പുറം, െസബാസ്റ്റ്യൻ വാഴപ്പറമ്പിൽ, ലീല ജോസഫ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com