ADVERTISEMENT

ഫ്ലോറിഡാ  ∙ 10C ഫ്ലോറിഡാ ചാപ്റ്ററിന്റെ ഭാഗമായി സൗത്ത് ഫ്ലോറിഡയിലെ കോൺഗ്രസ് അനുഭാവികളുടെ ഒരു കൂട്ടായ്മ, 10C യുഎസ്എയുടെ ദേശീയ ട്രഷറർ  രാജൻ പടവത്തിന്റെ നേതൃത്വത്തിൽ ഡേവി സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമ അങ്കണത്തിൽ സമ്മേളിച്ച്  രാഹുൽ ഗാന്ധിയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

ioc-florida-2

ഭാരതത്തിൽ കോൺഗ്രസും വീണ്ടും ഭരണത്തിൽ എത്തേണ്ടത് ഭാരതത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും ജനകീയതയ്ക്കും അനിവാര്യമാണെന്ന് രാജൻ പടവത്തിൽ  ഊന്നി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരായ ഫോമാ നാഷനൽ കമ്മറ്റി അംഗം ബിജോയി സേവ്യർ, നവകേരളാ മുൻ പ്രസിഡന്റ് ഷാന്റി വർഗീസ്, ഫോമാ പൊളിറ്റിക്കൽ ഫോറം കുര്യൻ വർഗീസ്, നവകേരള എക്സിക്യൂട്ടീവ് അംഗം രാജൻ ജോർജ്, രാജുമോൻ ഇടിക്കുള, ജോൺസൺ‍ ഔസേപ്പ് എന്നിവർ രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവും നേതൃത്വവും അത്യാവശ്യമാണെന്ന് പറഞ്ഞു. സമ്മേളനത്തിൽ ലിസ്സി പടവത്തിലിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

യോഗപരിപാടികൾ ഓർഗനൈസ് ചെയ്തത് നവകേരളാ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഏലിയാസ് പനംകയ്യിലായിരുന്നു.

ഐക്യദാർഢ്യ സമ്മേളനത്തിനുശേഷം 10 C ഫ്ലോറിഡാ ചാപ്റ്ററിന്റെ ഒരു യൂണിറ്റ് സൗത്ത് ഫ്ലോറിഡായിൽ ആരംഭം കുറിച്ചു.ഏലിയാസ് പനംകയ്യിൽ പ്രസിഡന്റ്, ഷാൻഡി വർഗീസ് വൈസ് പ്രസിഡന്റ്, രാജൻകുട്ടി ജോർജ് സെക്രട്ടറി, കുര്യൻ വർഗീസ്, രാജുമോൻ ഇടിക്കുള, ജോൺസൺ ഔസേപ്പ് എന്നിവർ കമ്മറ്റി മെംബറുമാരായി ഒരു അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. വിപുലമായ ഒരു കമ്മറ്റി രൂപീകരിച്ചുകൊണ്ട് ഔപചാരികമായ ഉദ്ഘാടനം പിന്നീട് അറിയിക്കുമെന്ന് പ്രസിഡന്റ് ഏലിയാസ് പനംകയ്യിൽ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com