ADVERTISEMENT

ഫിലഡല്‍ഫിയ  അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പാക്കിസ്ഥാനിലെ ഖാര്‍ പ്രവിശ്യയില്‍ സമാധാനമായി നടന്നുകൊണ്ടിരുന്ന പൊളിറ്റിക്കല്‍ റാലിയില്‍ സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് സ്ഫോടനം നടത്തി 50ലധികം ജാഥാംഗങ്ങളെ കൊല്ലുകയും, കുട്ടികളടക്കം 200-ല്‍ലധികം ജനങ്ങളെ ദാരുണമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ചാവേര്‍ പടയാളിയും കൊല്ലപ്പെട്ടു.

 

അഫ്ഗാന്‍ താലിബാന്‍റെ ശക്തനിഗൂഡകേന്ദ്രവും പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ ശക്തമായ സ്വാധീനവുമുള്ള ബാജുര്‍ താലൂക്കില്‍നിന്നും ആവര്‍ത്തികള്‍ താലിബാന്‍ ഭീകര പടയെ തുരത്തിയോടിച്ചെങ്കിലും വീണ്ടും പുനസംഘടിയ്ക്കുന്ന സംഭ്രാന്തമായ അവസ്ഥയാണിപ്പോള്‍.

 

തീവ്രത ചിന്താഗതിയുള്ള പാക്കിസ്ഥാന്‍ യുവതീയുവാക്കളെ ജാമിയറ്റ് യുലീമ ഇസ്ലാം സംഘടനയുടെ നേതാവായ മൗലാന ഫസ്ലൂര്‍ റഹ്മാന്‍ സ്വന്തം സംഘടനയിലേക്ക് മോഹന വാഗ്ദാനങ്ങളുമായി ആകര്‍ഷിച്ച് ബ്രെയിന്‍ വാഷ് ചെയ്തു കൊടും കൊലയാളികളാക്കി മാറ്റുന്നു.

 

pakistan-bombing

പ്രതിക്ഷേധ റാലിയുടെ മുന്‍നിരയില്‍ കാണേണ്ട റഹ്മാന്‍ ഭീകര ബോംബ് ആക്രമണം മുന്‍കൂട്ടി മനസിലാക്കി അസത്യങ്ങളായ കാരണങ്ങള്‍ പറഞ്ഞു മനഃപൂര്‍വ്വം റാലിയില്‍നിന്നും ഒഴിഞ്ഞുമാറി സ്വന്തം ജീവന്‍ രക്ഷിച്ചു.

 

ജൂയിലെ ഉന്നത നേതാക്കള്‍ ഉപവിഷ്ടരായി ഭയാനകമായ തീപ്പൊരി പ്രഭാഷണങ്ങള്‍ നടത്തികൊണ്ടിരുന്ന സ്റ്റേജിന് സമീപം ഭീകരന്‍ എത്തിയശേഷം മാത്രമാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് പാക്കിസ്ഥാന്‍ പോലീസ് മേധാവി അസ്സോസിയേറ്റ് പ്രസിനോട് വെളിപ്പെടുത്തി.

 

താലിബാന്‍റെ വിരുദ്ധസംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്‍റെ രഹസ്യവിഭാഗത്തിന്‍റെ സഹകരണത്തോടെയാണെന്നുള്ള സംശയവും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതായും എ.പി. റിപ്പോര്‍ട്ട് ചെയ്തു. ഭീകര ശബ്ദത്തോടെ പൊട്ടിത്തെറിച്ച ബോംബിനുള്ളിലെ ആണികളും കുപ്പിചില്ലുകളും തറച്ചു അതിദാരുണമായി മുറിവേറ്റവരുടെ മുറവിളിയും ചുടുരക്തം വമിച്ചുകൊണ്ടിരിയ്ക്കുന്ന ചിന്നിചിതറിയ മനുഷ്യ ശരീരത്തിന്‍റെ ഖണ്ഡങ്ങളുടെ ദൃശ്യങ്ങളും അപ്രതീക്ഷിതമായി നേരില്‍കണ്ട മാദ്ധ്യമപ്രവര്‍ത്തകരില്‍ പലരുടേയും ഞെട്ടലും ഭയപ്പാടും മാറാതെ മണിക്കുറുകള്‍ നിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

പാക്കിസ്ഥാന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിലെ ചേരികള്‍ പരസ്പരം നടത്തുന്ന പോരാട്ടത്തിനൊപ്പം അഫ്ഗാനിസ്ഥാനിലും ചേരിയുദ്ധം തുടരുന്നതായി അഫ്ഗാന്‍ വക്താവ് സബ്ലുല്ല മുജാഹിത്തിന്‍റെ റിട്ടണ്‍ സ്റ്റേറ്റ്മെന്‍റില്‍ പറയുന്നു. 2021 ഓഗസ്റ്റ് മാസത്തില്‍ അഫ്ഗാന്‍ താലിബാന്‍ അധികാരം പോരാട്ടത്തിലൂടെ നേടിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ താലിബാന്‍ അഥവാ റ്റി. റ്റി. പി.യേയും പാക്കിസ്ഥാന്‍ ഭരണം പിടിച്ചെടുക്കുവാന്‍ രഹസ്യമായി പ്രോത്സാഹിപ്പിയ്ക്കുന്നതായി മുജാഹിത് വ്യക്തമാക്കുന്നു.

 

റ്റി.റ്റി.പി. ഏക പക്ഷീയമായി വെടി നിറുത്തല്‍ ഉടമ്പടി പാക്കിസ്ഥാന്‍ ഗവണ്മെന്‍റുമായി കഴിഞ്ഞ നവംബര്‍ മാസം നടത്തിയെങ്കിലും രാജ്യവ്യാപകമായ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു.

 

ചൈനയുടെ വൈസ് പ്രസിഡന്‍റ് ഹെലിഫിംഗ് ചൈനാ-പാക്കിസ്ഥാന്‍ സാമ്പത്തിക സഹായ ഉടമ്പടിയുടെ ദശവത്സര ആഘോഷത്തിനായി എത്തിച്ചേരുന്നതിനു ഏതാനും മണിക്കൂറുകള്‍ മുന്‍പായിട്ടാണ് ബോംബ് സ്ഫോടനം നടന്നത്.

 

പാക്കിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരേറ്റുവാന്‍വേണ്ടി ചൈന പ്രതിമാസം തവണകളായി മടക്കി വാങ്ങുന്ന ഉടമ്പടിക്കു വിരുദ്ധമായി ആശ്വാസകരമായി തവണകള്‍ സാവകാശം മടക്കി അടച്ചാല്‍ മതിയെന്ന ഔദാര്യം കഴിഞ്ഞ മാസങ്ങളില്‍ കാണിച്ചു.

 

 

പാക്കിസ്ഥാനുമേലുള്ള താലിബാന്‍ ആക്രമണങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. 2014 ലെ ബോംബ് ആക്രമണത്തില്‍ സ്കൂള്‍ കുട്ടികളടക്കം 147 നിരപരാധികള്‍ കൊല്ലപ്പെട്ടു. ജനുവരി മാസത്തിലെ പെഷവാറിലെ മോസ്ക് ആക്രമണത്തില്‍ 74 ഉം ഫെബ്രുവരിയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ബോംബിംഗില്‍ 100 ലധികം പോലീസുകാരോടൊപ്പം അനേകം സിവിലിയന്‍സും കൊല്ലപ്പെട്ടു.

 

 

ഭീകരാക്രമണങ്ങള്‍ നിരന്തരം നടത്തി പാക്കിസ്ഥാന്‍ ജനതയെ ഭയപ്പെടുത്തി പ്രാണരക്ഷാര്‍ത്ഥം താലിബാന്‍ സിദ്ധാര്‍ത്തങ്ങള്‍ അനുകരിപ്പിച്ചും അംഗീകരിപ്പിച്ചും പാക്കിസ്ഥാനെയും താലിബാന്‍ ഭരണത്തില്‍ എത്തിക്കുവാനുള്ള ഉദ്യമങ്ങളുടെ തുടക്കമാണിപ്പോള്‍.

 

പാക്കിസ്ഥാനിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ അനുയായികള്‍ നുഴഞ്ഞുകയറുന്നതുപോലെ സമീപഭാവിയില്‍ പാക്കിസ്ഥാനില്‍നിന്നും ദുര്‍ഘടമായ 3,323 കിലോമീറ്ററുകള്‍ അഥവാ 2065 മൈല്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി കടന്നു ഇന്‍ഡ്യയിലേക്ക് എത്തുവാനുള്ള സാധ്യതകള്‍ അധികമാണ്. ഇന്‍ഡ്യന്‍ അതിര്‍ത്തി സേന അതിര്‍ത്തിലംഘനം പരിപൂര്‍ണ്ണമായി പര്യവസാനിപ്പിച്ചു താലിബാന്‍ അനുയായികളെ നിയന്ത്രിക്കണം. ഇന്‍ഡ്യന്‍ സുരക്ഷിതത്വം പരിരക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com