ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരതീയ കലകളും പഠിപ്പിക്കുന്നതിനായി 26 വർഷം മുമ്പ് യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച എംജിഎം സ്റ്റഡി സെന്ററിന്റെ 27-ാമത് അധ്യായന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 10ന് ഞായറാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ  ഫാ. നൈനാൻ റ്റി. ഈശോ അറിയിച്ചു.

 

1997 സെപ്റ്റംബർ 14–ാം തീയതി മലങ്കര ഓർത്തഡോക്സ് സഭ, അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത, മാത്യൂസ് മാർ ബർണബാസ്  ഉദ്ഘാടനം ചെയ്ത് ആശീർവദിച്ച എംജിഎം സ്റ്റഡി സെന്റർ വിജയകരമായ ഇരുപത്തിയാറു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ സ്കൂളിൽ നിന്നും സംഗീതവും നൃത്തവും പ്രസംഗവുമൊക്കെ അഭ്യസിച്ച കുട്ടികൾ, ഫോമാ, ഫൊക്കാന, വേൾഡ് മലയാളി തുടങ്ങി വിവിധ സംഘടനകൾ നടത്തുന്ന കലാമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

മാതൃഭാഷയായ മലയാളം കൂടാതെ നൃത്തം, സംഗീതം, പിയാനോ, വയലിൻ, ഗിത്താർ, പ്രസംഗം, ബാസ്ക്കറ്റ്ബോൾ തുടങ്ങി നിരവധി ഇനങ്ങളിൽ വിദഗ്ദ്ധ അധ്യാപകർ ക്ലാസുകൾ നൽകി വരുന്നു.എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മുതൽ 6 മണി വരെയാണ് ക്ലാസുകൾ. ഇക്കൊല്ലത്തെ റജിസ്ട്രേഷൻ ആരംഭിച്ചതായി പ്രിൻസിപ്പാൾ ഫാ. നൈനാൻ റ്റി. ഈശോ അറിയിച്ചു.

 

അഡ്രസ് : 49 Croydor Rd( School #29)

Yonkers

NY-10710

 

കൂടുതൽ വിവരങ്ങൾക്ക് :

ഫാ. നൈനാൻ റ്റി. ഈശോ –914 645 0101

 

English Summary: MGM Study Centre: Classes will start on 10th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com