അരിസോനയിൽ മെഗാ ഓണാഘോഷം ഈ മാസം ഒൻപതിന്
Mail This Article
അരിസോന∙ അരിസോന മലയാളി അസോസിയേഷന്റെ ഓണാഘോഷം ഈ മാസം ഒൻപതിന്. 2809 W Maryland Ave, Phoenix, AZ 85017-ൽ സ്ഥിതി ചെയ്യുന്ന IACRF ഹാളില്‍ ഉച്ചകഴിഞ്ഞ് 3:30 നാണ് ചടങ്ങുകൾ ആരംഭിക്കുക. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസാണ് മുഖ്യാതിഥി.
അരിസോന സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളിലൊന്നാണ് അരിസോന മലയാളി അസോസിയേഷൻ. തിരുവാതിര, മോഹിനിയാട്ടം, പുലികളി, ചെണ്ടമേളം, മഹാബലി ഘോഷയാത്ര,ഓണപ്പാട്ടുകൾ,സിനിമാറ്റിക് നൃത്തങ്ങൾ എന്നിവയുൾപ്പെടെ നിരവധി സാംസ്കാരിക പ്രകടനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിക്കുക.അരിസോനയിലെ മലയാളി സമൂഹത്തെ പ്രോഗ്രാം കമ്മിറ്റി സ്നേഹപൂർവ്വം ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നു.
English Summary: Mega Onam celebration in Arizona on the 9th of this month