ADVERTISEMENT

ഗ്രീൻസ്‌ബൊറോ, നോർത്ത് കാരോലൈന∙ വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ വെളിച്ചം നോർത്ത് അമേരിക്കയുടെ പത്താം വാർഷിക സമ്മേളനം നോർത്ത് കാരോലൈനയിലെ ഗ്രീൻസ്‌ബൊറോ ഹോട്ടൽ വിൻധം ഗാർഡൻ, ട്രയാഡ് മുസ്​ലിം സെന്റർ എന്നിവിടങ്ങളിലായി ഈ മാസം 30നും അടുത്ത മാസം ഒന്നിനുമായി നടക്കും. കാനഡയിലെയും അമേരിക്കയിലെയും നൂറോളം കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും കുടുംബസംഗമംവും ആസൂത്രണം ചെയ്തതായി പ്രോഗ്രാം കൺവീനർ സലിം ഇല്ലിക്കൽ  അറിയിച്ചു. വെളിച്ചം പത്താം വാർഷിക മാഗസിൻ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

 

സമ്മേളന നടത്തിപ്പിനായി വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡന്റ് നിയാസ് കെ സുബൈറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസിദ് സിദ്ധീഖ്, അബ്ദുൽ അസീസ് (ഫൈനാൻസ്), നൂർ ഷഹീൻ, സാമിയ (കമ്മ്യൂണിക്കേഷൻ & ഗസ്റ്റ് സർവീസസ്), നിഷ ജാസ്മിൻ, അജ്മൽ ചോലശ്ശേരി, സുമയ്യ ഷാഹു, സാജിദ് മമ്പാട് (പൊതു സമ്മേളനം & വനിതാ സമ്മേളനം), ജസീല ഗ്രീൻസ്‌ബൊറോ, റൈഹാന വെളിയമ്മേൽ (റജിസ്ട്രേഷൻ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com