നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സെന്റർ 'സംഘവാര കൺവൻഷൻ' സെപ്റ്റംബർ 25 മുതൽ

convention-from-september-25th
SHARE

ഡാലസ് ∙ നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ  ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- എ  "സംഘവാര  കൺവൻഷൻ" സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു.  25 മുതൽ 29 വരെ (രാത്രി 7 മുതൽ- 8.30 വരെ CST) ' സംഘവാര കൺവെൻഷൻ ആഴ്ചയായി' നടത്തപ്പെടുന്നു. സൂം പ്ലേറ്റ്ഫോലൂടെയാണ് പരിപാടി.  ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു. 

തിങ്കൾ: ഇവാഞ്ചലിസ്റ്റ്.  ഷാജി പാപ്പൻ (എളമ്പൽ),

ചൊവ്വ: ഇവാഞ്ചലിസ്റ്റ്.  ബിജു എസ് (ക്രിസ്‌റ്റ പെർമകുളം)

ബുധൻ:  ഇവാഞ്ചലിസ്റ്റ്.  വിനു രാജ് (പോണ്ടിച്ചേരി )

വ്യാഴം: ഇവാഞ്ചലിസ്റ്റ്.  സാമുവൽ റ്റി ചാക്കോ (ബാംഗ്ലൂർ)

വെള്ളി : ഇവാഞ്ചലിസ്റ്റ്.  ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകാം. ഈ വർഷത്തെ സംഘവാര കൺവൻഷൻ അനുഗ്രഹത്തിനായും, സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായും, പ്രാർഥനാപൂർവ്വം ഏവരും പങ്കെടുക്കണമെന്ന്‌   സെന്റർ-എ പാരിഷ് മിഷൻ  സെക്രട്ടറി അലക്സ് കോശി അഭ്യർഥിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS