ജെറി അമൽദേവ് നയിക്കുന്ന സംഗീത പരിപാടി ഒക്ടോബര്‍ ഏഴിന്

Mail This Article
×
ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സംഗീത വിദ്യാലയമായ സാധക സ്കൂൾ ഓഫ് മ്യൂസിക് ഒക്ടോബര്‍ ഏഴാം തീയതി (venue: 100 Fieldstone drive (Fieldstone Middle school), Theills Newyork) ജെറി അമൽദേവ് നയിക്കുന്ന 'സിങ് അമേരിക്ക വിത്ത് ജെറി അമൽദേവ്' എന്ന സംഗീത പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നു.
മലയാളത്തിന്റെ അഭിമാനമായ സംഗീത പ്രതിഭ ജെറി അമൽദേവിനെ സാധക സംഗീത പുരസ്‌കാരം നൽകി ആദരിക്കുന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാധക സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കെ. ഐ. അലക്സാണ്ടർ അറിയിച്ചു
ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സഹായ ഹസ്തം പരിപാടിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യമാണെന്നു സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.