ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ സൗത്ത് വെസ്റ്റ് റീജന്‍ ശുഭാരംഭം ഗംഭീരമായി

south-west-region-global-hindu-convention
SHARE

 ലൊസാഞ്ചലസ് ∙ നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ സൗത്ത് വെസ്റ്റ് റീജന്‍ ശുഭാരംഭം ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം)ആഭിമുഖ്യത്തില്‍ നടന്നു. കെഎച്ച്എന്‍എ പ്രസിഡന്റ്  ജികെ പിള്ളയും, കണ്‍വന്‍ഷന്‍ ചെയര്‍ രഞ്ജിത് പിള്ളയും ചേര്‍ന്ന്  ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓം പ്രസിഡന്റ്  സുരേഷ് ഇഞ്ചൂര്‍ സ്വാഗതമോതി. 

കലിഫോര്‍ണിയയില്‍നിന്ന 75 കുടുംബങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രതീക്ഷിക്കുന്നതായി ജികെ പിള്ള പറഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുക എന്നത്  കടമയായി കരുതണമെന്ന് രഞ്ജിത് പിള്ള പറഞ്ഞു. കണ്‍വന്‍ഷനിലെ  നൂതനമായ പല പരിപാടികളെയും കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.  

 കെഎച്ച്എന്‍എ ഫണ്ട് റേയ്‌സിങ്  ചെയര്‍ രവി വെള്ളാത്തേരി, നാഷനല്‍ കള്‍ച്ചറല്‍ ചെയര്‍ ആതിര സുരേഷ്, ഇന്റര്‍നാഷനല്‍ ഗസ്റ്റ് കോഓര്‍ഡിനേറ്റര്‍ സിന്ധു പൊന്നാരത്,സൗത്ത് വെസ്റ്റ്  റീജനല്‍ റജിസ്‌ട്രേഷന്‍ ചെയര്‍ വിനോദ് ബാഹുലേയന്‍, റീജനല്‍ ഭാരവാഹികളായ ഹരികുമാര്‍, രമാ നായര്‍, ജിജു പുരുഷോത്തമന്‍, അഞ്ചു ശ്രീധരന്‍, തങ്കമണി ഹരികുമാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം രവി രാഘവന്‍, ഓം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ  ശ്രീദേവി വാരിയര്‍, സുരേഷ് ബാബു, ബാബ പ്രണാബ്, ഷിനു കൃഷ്ണരാജ്്, പ്രദീപ് നായര്‍, വിദ്യ ശേഷന്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.  ഷിനു കൃഷ്ണരാജ് നന്ദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS