ADVERTISEMENT

ഷിക്കാഗോ∙ കെ.സി.സി.എന്‍.എ(KCCNA) യുടെ പോഷകസംഘടനയായ ക്നാനായ കാത്തലിക് യുവജന വേദി ഓഫ് നോർത്ത അമേരിക്ക(KCYNA) യുടെആഭിമുഖ്യ ത്തില്‍ ഷിക്കാഗോയിൽ നടത്തിയ  ഇന്‍റര്‍നാഷനല്‍ ക്നാനായ യൂത്ത്മീറ്റ് സമാപിച്ചു. ക്നാനായം-2023 എന്ന പേരിൽ സംഘടിപ്പിച്ച യുവജനസംഗമം സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ ഒന്ന് തീയതികളിൽ ഷാംബര്‍ഗിലുള്ള ഹയറ്റ് റീജന്‍സി ഹോട്ടലിലാണ് നടത്തപ്പെട്ടത്.സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട്   കെ.സി.സി.എൻ.എ പ്രസിഡന്‍റ് ഷാജിഎടാട്ട് യുവജനസംഗമം ഉദ്ഘാടനം ചെയ്തു .

kananayam4

 

kananayam6

നോര്‍ത്ത്അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും, വിദേശത്തു നിന്നുമായി 250-ഓളം ക്നാനായ യുവജനങ്ങൾ സംഗമത്തിൽ പങ്കുചേർന്നു . ക്നാനായ കാത്തലിക്കോ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA) പോഷക വിഭാഗമായി പുതിയതായി രൂപീകരിക്കപ്പെട്ട യുവജനവേദിയുടെ ദേശീയസംഘടനയാണ് കെ.സി.സി.എന്‍.എ . കേരളത്തില്‍ ജനിച്ചുവളര്‍ന്ന്,അമേരിക്കയിൽ കുടിയേറിയ ക്നാനായ യുവജനങ്ങളുടെ കൂട്ടായ്മയാണ് യുവജനവേദി. കെ.സി.വൈ.എന്‍.എ(KCYNA) പ്രസിഡന്‍റ് ആല്‍ബിന്‍ പുലിക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ക്നാനായം-2023 - യുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു .

kananayam7

 

kananayam1

കെ.സി.സി.എന്‍.എ പ്രസിഡന്‍റ് ഷാജി എടാട്ടിന്‍റെ നേതൃത്വത്തിൽ ജിപ്സണ്‍ പുറയംപള്ളില്‍, ജോബിന്‍ കക്കാട്ടില്‍,ഷിക്കാഗോ ആര്‍.വി .പി .സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കൂടാതെ ഷിക്കാഗോ കെ.സി.എസ്. പ്രസിഡന്‍റ് ജെയിന്‍ മാക്കീലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിയവർ യുവജനസംഗമത്തിന് ശക്തമായ പിന്തുണ നൽകി .

kananayam5
kananayam3

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കള്‍ച്ചറൽ പ്രോഗ്രാം,സ്പോര്‍ട്സ് ആൻഡ് ഗെയിംസ്, വി വി ധ യൂണിറ്റുകള്‍ തമ്മിലുള്ളബാറ്റിൽ സിറ്റീസ്,ഡി.ജെ, തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ അരേങ്ങറി. ആല്‍ബിന്‍ പുലിക്കുന്നേല്‍(പ്രസിഡന്‍റ് ), ജോഷ്വാ വലിയപറമ്പി ല്‍(വൈസ് പ്രസിഡന്‍റ് ), ദിയ കളപ്പുരയില്‍(സെക്രട്ടറി), ഐറിന്‍ പതിയില്‍(ജോയിന്‍റ്  സെക്രട്ടറി)  റെനീഷ് പാറപ്പുറത്ത്(ട്രഷറര്‍),അനീഷ് പുതുപ്പറമ്പി ല്‍(ഡയറക്ടര്‍ക്ട ),സിമോണ പൂത്തുറയില്‍(ഡയറക്ടർ) എന്നിവരാണ് യുവജനസംഗമത്തിന് നേതൃത്വം നല്‍കിയത്. ക്നാനായം- 2023 - യുടെ വിജയത്തിനായി നിരവധി സബ്കമ്മിറ്റികളും പ്രവര്‍ത്തിച്ചു .

നാഷണൽ കൗൺസിൽ അംഗങ്ങൾ ,യുവജനവേദിയുടെ മുൻ ഷിക്കാഗോ നേതാക്കളായ ടോണി പുല്ലാപ്പള്ളിൽ,അരുൺ നെല്ലാമറ്റം ,ജിബിറ്റ് കിഴക്കേക്കുറ്റ്,അജോമോൻ പൂത്തുറയിൽ,റ്റിനു പറഞ്ഞാട്ട്,ഷിക്കാഗോ യുണിറ്റ് പ്രസിഡന്‍റ്  ടോം പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിയവർ ക്നാനായം-2023 വി ജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു .

 

ഒക്ടോബർ ഒന്നിന് രാവിലെഫാ.ലിജോ കൊച്ചുപറമ്പിൽ ദിവ്യബലി അർപ്പിച്ചു .തുടർന്ന് നടന്ന സമാപനസമ്മേളനം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .പ്രസിഡന്‍റ് ആൽബിൻ പുലിക്കുന്നേൽ അധ്യക്ഷത വഹിച്ചു .മുൻ യുവജനക്ഷേമ മന്ത്രി പന്തളം സുധാകരൻ , കെ.സി.സി.എന്‍.എപ്രസിഡന്‍റ് ഷാജി എടാട്ട്,ഫാ.ലിജോ കൊച്ചുപറമ്പിൽ,ഷിക്കാഗോ കെസിഎസ്  പ്രസിഡന്‍റ് ജെയിൻ മാക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു.ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയും,ഐക്യവും,തനിമയും പ്രശംസനീയമാണെന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

 

English Summary: Knanayam concluded in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com