ADVERTISEMENT

ന്യൂയോർക്ക് ∙ കലാവിഷ്കാരത്തോടൊപ്പം കരുതലിന്റെയും കരുണയുടെയും വാതിൽതുറക്കുന്ന കർമ്മ പദ്ധതികളിൽ കലാവേദി യൂഎസ്എ വീണ്ടും പങ്കാളിയായി. കഴിഞ്ഞ ജൂൺമാസത്തിൽ ന്യൂയോർക്കിൽ നടത്തിയ സംഗീത നിശ, അമേരിക്കയിൽ ജനിച്ചുവളരുന്ന മലയാള തലമുറയിലെ പുതിയ കുരുന്നുകളെ പ്രോത്സാഹപ്പിക്കുന്ന പരിപാടിയായിമാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത പരിപാടികൾ ആവിഷ്‌കാരംകൊണ്ടും ആലാപനംകൊണ്ടും ശ്രദ്ധേയമായ പുതിയ കാൽവെയ്പു നടത്തി. 

kalavedi-usa2

 

kalavedi-usa

സംഗീത നിശയിൽനിന്നും ശേഖരിച്ച നന്മ പങ്കുവയ്ക്കാൻ, അവ അർഹമായ കരങ്ങളിൽ ഏൽപ്പിക്കുന്ന ശ്രമത്തിലും മാതൃകകാട്ടി കലാവേദി. സ്കീയിങ് ആക്‌സിഡന്റിൽ ശരീരം തളർന്നുപോയ അമേരിക്കൻ യുവതിക്ക് കരുണയുടെ കരങ്ങൾ നീട്ടി. ന്യൂയോർക്കിലെ ഗ്ലെൻകോവ് സിറ്റി മേയർ പമേല പൻസെൻബെക്ക് കലാവേദിക്കുവേണ്ടി തുക കൈമാറി. ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന കുട്ടികളുടെ ചികിത്സാ പദ്ധതികൾക്കായും കലാവേദിയുടെ മിഴികൾ തുറന്നു.  

 

ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാനായത്, മനസ്സു വേദനിപ്പിക്കുന്നുവെന്നുവെങ്കിലും പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ മന്ദഹാസത്തോടെ ഓരോ നിമിഷവും നേരിടുന്ന റെബേക്കായുടെ മനോധൈര്യവും, മറ്റുള്ളവരെ കൈപിടിച്ചുയർത്താൻ അവൾ കാണിക്കുന്ന ആവേശവും മറക്കാനാവില്ല എന്ന് മേയർ പമേല പൻസെൻബെക്ക് പറഞ്ഞു. ഓരോ നിമിഷവും അറിയാതെ കടന്നുവരുന്ന അപകടങ്ങളിൽ പ്രതീക്ഷയുടെ നക്ഷത്രം കാണാൻ റെബേക്ക സഹായിച്ചുവെന്നും തന്റെ ശരീരത്തിന്റെ പങ്കുവച്ച ഭാഗം മറ്റൊരാളുടെ ജീവൻ ഇപ്പോഴും പിടിച്ചുനിൽക്കാൻ സഹായിക്കുന്നതിൽ ഉള്ള സംതൃപ്‌തി ഓരോ നിമിഷവും അനുഭവിക്കുന്നുവെന്നും ഡേവിസ് ചിറമേൽ അച്ചൻ പറഞ്ഞു. 

 

കലാവേദി പ്രസിഡന്റ് സജി മാത്യുവിന്റെ അധ്യക്ഷതയിൽ ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക് ടൈസൺ സെന്ററിൽ നടന്ന യോഗത്തിൽ നിരവധി സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. കലാവേദി സ്ഥാപക ചെയർമാൻ സിബി ഡേവിഡ് മേയർ പമേല പനീസൻബെക്കിനെ പരിചയപ്പെടുത്തി. ബിജു ചാക്കോ, കോരസൺ  വർഗീസ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഷാജി ജേക്കബ്, വൈസ് പ്രസിഡന്റ് മാമ്മൻ എബ്രഹാം,ട്രഷറർ മാത്യു മാമ്മൻ എന്നിവർ നേതൃത്വം നൽകി. ഡെൻസിൽ ജോർജ് എംസി യായി പ്രവർത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT