ADVERTISEMENT

ന്യൂയോർക്ക്/കോട്ടയം ∙ ന്യൂയോർക്കിലെ ഒരു കാറിന്റെ റജിസ്ട്രേഷൻ ‘ഉമ്മൻ ചാണ്ടി’ എന്നാണ്! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹാദരവിന്റെ ഭാഗമായി പ്രവാസി മലയാളിയാണ് ഇത്തരത്തിൽ ഒരു റജിസ്ട്രേഷൻ സ്വന്തമാക്കിയത്. 

യുഎസിൽ വാഹനങ്ങൾക്കു റജിസ്ട്രേഷൻ നമ്പറിനു പകരം പേര് ഉപയോഗിക്കാൻ നിയമമുണ്ട്. ഈ സൗകര്യം ഉപയോഗിപ്പെടുത്തിയാണ് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ മൂലവട്ടം കാലായിൽ ഐപ് കെ. കുര്യൻ സ്വന്തം കാറിന് ഉമ്മൻ ചാണ്ടി എന്നു പേരു സംഘടിപ്പിച്ചത്.  ഇംഗ്ലിഷിൽ റജിസ്റ്റർ ചെയ്യുന്ന പേരിനു പരമാവധി 8 അക്ഷരങ്ങളെ പാടുള്ളു. അതിനാൽ ഉമ്മൻ ചാണ്ടി എന്ന പേരിൽ നിന്നു 4 അക്ഷരങ്ങൾ കുറച്ച് റജിസ്റ്റർ ചെയ്തത് ഇങ്ങനെ: ‘OMNCHADY’.

നാലര പതിറ്റാണ്ടിലേറെയായി ഐപ് കുര്യനും കുടുംബവും ന്യൂയോർക്കിലാണ്. ബിസിനസാണ്. ഉമ്മൻ ചാണ്ടിയെ മൂന്നാലു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു. അദ്ദേഹത്തോട് ആളുകൾ കാണിച്ച സ്നേഹ വായ്പാണ് ഇത്തരത്തിൽ ചിന്തിപ്പിച്ചതെന്നു ഐപ് കുര്യൻ പറഞ്ഞു. ന്യൂയോർക്ക് നഗരത്തിലൂടെ കാർ ഓടിച്ചു പോകുമ്പോൾ ‘പേര്’ കണ്ട് മലയാളികൾ ഇപ്പോൾ കൈ ഉയർത്തി സന്തോഷം പ്രകടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷെവർലെ കോർവെറ്റ് സി 06– 2002 മോഡൽ സ്പോർട്സ് കാറാണ്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം റജിസ്ട്രേഷൻ പുതുക്കിയാണ് പേര് ചേർത്തത്.

ഇന്ത്യയിൽ വാഹനങ്ങൾക്ക് ഫാൻസി നമ്പറിനായി പ്രത്യേകം അപേക്ഷിക്കുന്നതു പോലെ നമ്പറിനു പകരം ‘പേര്’ ചേർക്കാൻ യുഎസിൽ അപേക്ഷിക്കാം. ഇടയ്ക്ക് റജിസ്ട്രേഷൻ പുതുക്കി വാഹനത്തിനു പുതിയ പേര് സ്വീകരിക്കുന്നതിനും തടസ്സമില്ല. നമ്പർ പോലെ തന്നെ, ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേ പേര് കിട്ടില്ല.

English Summary: Car registration in newyork in the name of Oommen Chandy

English Summary:

Car registration in newyork in the name of Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com