ADVERTISEMENT

മയാമി∙  നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ  സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.

മലയാളികളിൽ മികച്ച ആരോഗ്യ രംഗത്തെ സമഗ്ര സംഭാവന , മികച്ച ഡോക്ടർ, മികച്ച എൻജിനീയർ , മികച്ച ജീവകാരുണ്യ പ്രവർത്തകൻ , മികച്ച സംരംഭകൻ, ,മികച്ച സാമൂഹിക-സാംസ്‌കാരിക സംഘടന , എന്നീ  വിഭാഗങ്ങളിൽ ആണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കൂടാതെ മാധ്യമരംഗത്ത്  വിവിധ മേഖലകളിൽ മികവ് തെളിയിച്ച  ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്കും   പുരസ്‌കാരങ്ങൾ നൽകും .

വ്യക്തികളും സംഘടനകൾക്കും അപേക്ഷകൾ അയക്കാവുന്നതോടൊപ്പം പൊതുജനങ്ങൾക്കും പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ നൽകാവുന്നതാണ് . നോമിനേഷനുകൾ indiapressclub2022@gmail.com  എന്ന ഈമെയിലിലേക്ക് ഒക്ടോബർ 22 ന് മുമ്പായി  അയക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com