ADVERTISEMENT

മയാമി∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി യുവസംരംഭകൻ നോഹ ജോർജ് . ന്യൂയോർക്കിലെ കോൻഗേഴ്സിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിൻറെ മാനേജിങ് മെമ്പർ  ആണ് നോഹ ജോർജ്.

ipcna-platinium

2020 ൽ ആരംഭിച്ച ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് , ബോഡി വർക്ക് സ്ഥാപനമായി ആരംഭിച്ചു . മൂന്ന് വർഷം  പിന്നിടുമ്പോൾ  മെക്കാനിക്കൽ റിപ്പേറുകൾ , വീൽ അലൈമെന്റ്, കാർ ഡീറ്റൈൽ, കാലിബ്രേഷൻ  സർവീസസ്  , ന്യൂ ടയേഴ്‌സ് , NYS DMV ഇൻസ്‌പെക്ഷൻ  സർവീസ് , UHAUL സർവീസ് എന്നിവയും ആരംഭിച്ചു.. എല്ലാ ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള ബന്ധം - ക്ലെയിമുകൾ ദൃതഗതിയിൽ തീർപ്പാക്കാൻ സംവിധാനം .

എല്ലാ കമ്മ്യൂണിറ്റികളുമായി മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നതാണ് ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിൻറെ വിജയരഹസ്യമെന്ന് നോഹ ജോർജ്‌ പറയുന്നു. നിലവിലുള്ള കസ്റ്റമേഴ്സ് നൽകുന്ന പിന്തുണയും അവർ പരിചയപ്പെടുത്തുന്ന പുതിയ കസ്റ്റമേഴ്‌സും ഈ സ്ഥാപനത്തിന്റെ കരുത്താണെന്നും നോഹ കൂട്ടിച്ചേർത്തു .

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് - ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് - ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ - അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ - പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ - വൈസ് പ്രസിഡന്റ്  , സുധ പ്ലക്കാട്ട് - ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ - ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് രാജ്യാന്തര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654  

English Summary:

Young entrepreneur Noah George as Platinum Sponsor of India Press Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com