ADVERTISEMENT

വാഷിങ്‌ടൻ ∙ മാധ്യമ സ്വാതന്ത്ര്യവും, ജനാധിപത്യ മൂല്യങ്ങളും, പൗരാവകാശവും അപകടത്തിലായ ഇന്ത്യയിലും കേരളത്തിലും കോൺഗസിന്റെ തിരിച്ചു വരവ്  കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു  വീക്ഷണം എഡിറ്ററും മാനേജിങ് ഡയറക്ടറുമായ  അഡ്വ ജയ്സൺ ജോസഫ് അഭിപ്രായപ്പെട്ടു  

വാഷിങ്‌ടൻ ഡി സിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊഷ്‌മള സ്വീകരണത്തിൽ മറുപടി  പ്രസംഗം  നടത്തുകയായിരുന്നു അഡ്വ. ജയ്സൺ ജോസഫ്.അമേരിക്കയിലെ പ്രവാസി സമൂഹം നാട്ടിലെ സംഭവ വികാസങ്ങളിൽ കാട്ടുന്ന അതീവ  താല്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് വിപിൻ രാജ് സ്വീകരണ ചടങ്ങിൽ അധ്യക്ഷത വഹികുകയും മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു .ജോൺസൺ മ്യാലിൽ, ബിനോയ് തോമസ്, പെരിയാർ ജെയിംസ് , നിജോ പുത്തൻപുരക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

English Summary:

The necessity of Congress returning is a demand of the period, according to Advocate Jason Joseph.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com