ADVERTISEMENT

ന്യൂജഴ്‌സി∙ മിഷൻ ഞായർ ദിനത്തിൽ ന്യൂജഴ്‌സി ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിച്ച കാർ വാഷിങ് ധനസമാഹരണം ഏറെ വ്യത്യസ്‌തമായി . മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഒരുക്കിയ കാർ വാഷിംഗിൽ ചെറിയ ക്ലാസ് മുതൽ ഹൈസ്ക്കൂൾ വരെയുള്ള മുഴുവൻ കുട്ടികളും വളരെ ആവേശപൂർവം പങ്കെടുത്തു. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. 

മിഷൻ ലീഗ് ഭാരവാഹികളായ ആൻലിയാ കൊളങ്ങായിൽ , ആദിത്യ വാഴക്കാട്ട്, അലീഷാ പോളപ്രയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികൾ നടത്തിയ കാർ വാഷിങ് ഏവർക്കും അവിസ്മരണീയമായി മാറി. ടോം നെടുംചേരിൽ, ജെസ്‌വിൻ കളപുരകുന്നുമ്പുറം, ലിവോൺ മാന്തുരുത്തിൽ, ജയ്ഡൻ , ജോനാഥൻ കുറുപ്പിനകത്ത്, ജസ്റ്റിൻ കുപ്ലികാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് മിനിസ്ട്രിയും പരിപാടിയിൽ പങ്കുചേർന്നു. മിഷൻ ലീഗ് കോർഡിനേറ്റർമാരായ ജൂബി പോളപ്രയിൽ, ആന്മരിയ കൊളങ്ങായിൽ, സിജോയ് പറപ്പള്ളിൽ, മതാദ്ധ്യാപകർ, ഇടവക ട്രസ്റ്റീസ് എന്നിവർ പരിപാടികൾ ക്രമീകരിച്ചു

English Summary:

Kids in New Jersey make a difference with Mission Sunday fundraising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com