ADVERTISEMENT

മയാമി∙ 'അമേരിക്കൻ മലയാളികൾ എന്ന് പറഞ്ഞാൽ ഒരുപാട് ത്യാഗം സഹിച്ചവരാണ്. ജോലിയിൽ  നിന്ന് കിട്ടുന്ന ഇടവേളകളാണ് മാധ്യമപ്രവർത്തനത്തിനു  വേണ്ടി നിങ്ങൾ ഓരോരുത്തരും ചിലവാക്കുന്നത് . ഒരു പക്ഷെ നിങ്ങൾക്ക് ഇന്ന്  കേരളത്തെ കൊണ്ട് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും   കോവിഡും നിപ്പായും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടായപ്പോൾ നമ്മുടെ കേരളത്തെ സഹായിക്കുവാൻ മുന്നോട്ടു വന്നു.  ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി  നിങ്ങൾ    കേരളത്തെ ചേർത്തു പിടിക്കുന്നു . നിങ്ങളുടെ സഹോദരങ്ങളാണ് കേരളത്തിലെ എല്ലാവരും അങ്ങനെ ചിന്തിച്ചു കൊണ്ടാണ് ഈ സഹായങ്ങൾ ഒക്കെ നിങ്ങൾ ചെയ്തത്. അതിനു ഒത്തിരി നന്ദിയുണ്ട് . കൂടാതെ അന്ന് പ്രസ്സ് ക്ലബും മീഡിയാസും ഒക്കെ സഹായിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു ’– ഗായികയും എം.എൽ.എ.യുമായ ദലീമ ജോജോ ഇന്ത്യ  പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിലെ ഉദ്‌ഘാടന സമ്മേളനത്തിൽ പറഞ്ഞു

american-malayalees02

.

ആപത്ഘട്ടത്തിൽ നമ്മൾ ഒരുമിച്ചു ചേരുന്നു . അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും ഉണ്ടായിരുന്നില്ല .അത് മലയാളിയുടെ പ്രത്യേകതയാണ് . നിങ്ങൾക്ക് എലാവർക്കുമറിയാം ഞാൻ രാഷ്‌ടീയത്തെപോലും കലയിലൂടെയാണ്   നോക്കിക്കാണുന്നത്. വലിയ കവിയായ മുരുകൻ കാട്ടാക്കട    ഇവിടെയുണ്ട്. എന്നാലും ഞാനും കവിതകൾ എഴുതുന്നയാളാണ് . എന്റെ തമ്പുരാൻ ഇതിലേക്ക് നയിച്ചു  എന്നത് മാത്രമാണ് ഞാൻ ചെയ്യുന്നത്.   രാഷ്ട്രീയത്തിന്റെ വശങ്ങളിലേക്ക് ഞാൻ സഞ്ചരിക്കാൻ പോയിട്ടില്ല എനിക്ക് താഴെയുള്ള നിർദ്ധനരായ മനുഷ്യർക്ക് വേണ്ടിയാണ് ഞാൻ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് . 

എല്ലാവരും ഉറങ്ങുന്ന സമയത്ത് ഞാൻ പാട്ടുപാടുകയായിരുന്നു . അത് സ്വർഗം ത്യജിച്ചിട്ടാണ് കലയിൽ നമ്മൾ എന്തെങ്കിലും ഒക്കെ ആയി തീരുന്നത് . പക്ഷെ അത് ഇന്ന് ഞാൻ ഇങ്ങനെ ചുറ്റി സഞ്ചരിക്കുമ്പോൾ ഇവിടെ ഇരിക്കുന്ന ചാണ്ടി ഉമ്മന് ഒക്കെ മനസിലാകും. അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ , അവർ ഒരു പാട് സങ്കടങ്ങളിലൂടെ കടന്നു പോകുന്നവരാണ് . അതാണ്‌ ഞാൻ പറഞ്ഞത് സ്വർഗം ത്യജിച്ചു നേടിയതാണ് എല്ലാം ഒത്തിരി ദുഃഖങ്ങൾ ഇന്ന് അദ്ദേഹവും കാണുന്നുണ്ടാകും അതാണ് രാഷ്ട്രീയപ്രവർത്തകൻ . അപ്പോൾ ഇങ്ങനെ എഴുതി വച്ച് ജീവിക്കുന്നവളാണ് ഞാൻ .

american-malayalees

അത് കൊണ്ടാണ്  എന്റെ ദൈവം ഇതിലേക്ക് നയിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് . മടങ്ങിപോകുന്നതിനു മുൻപ്  എന്തെകിലും ഒക്കെ പാവങ്ങൾക്ക് ചെയ്തിട്ട് മടങ്ങണം. ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കുന്നവർ നമ്മുടെ ചുറ്റിലുമുണ്ട് . അനവധി ദുഖങ്ങളാണ് നമ്മുടെ ചുറ്റിലുമുള്ളത് .  രാഷ്ട്രീയക്കാരെയും കലാകാരന്മാരെയും എടുത്തുകഴിഞ്ഞാൽ രാഷ്ട്രീയക്കാർ ഒരുപാട് മുകളിൽ നിൽക്കും. കാരണം കലാകാരന്മാർക്ക് അവരുടെ കലയിലൂടെ സമ്പാദിച്ചു പോകാൻ പറ്റും പക്ഷെ രാഷ്ട്രീയക്കാർക്ക് അത് പറ്റത്തില്ല . അവർ മറ്റുള്ളവർക്ക് വേണ്ടി നിലകൊള്ളേണ്ടവരാണ് .

american-malayalees04

നാട്ടിൽ നടക്കുന്ന വിഷമങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൊണ്ട് വരുവാനും  അവരെ സഹായിക്കുവാനും പ്രസ്സ് ക്ലബും മീഡിയയും ക്കെ മുൻപിൽ ഉണ്ട് .അതിനു എല്ലാ വിധ ആശംസകളും നേരുന്നു .  ഫോമയുടെ  തോമസ് ടി. ഉമ്മൻ  സാറും അനിയൻ ജോര്ജും ഒക്കെ ഇവിടെയുണ്ട്. അവരിലൂടെ   ഒത്തിരി നന്മകൾ എനിക്ക് പലർക്കുമായി ചെയ്യുവാനായിട്ട് സാധിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിൽ അല്ല കേരളത്തിൽ ആകെ ഫോമക്ക് ഒരുപാട് പ്രവർത്തങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് .

american-malayalees01

 എന്നെ അതിൽ പങ്കാളിയാക്കിയത് എന്റെ ദൈവം അവരെ എന്നിലേക്ക് നയിച്ചത് കൊണ്ടാണെന്ന് ഞാൻ കരുതുന്നു . നിങ്ങളുടെ കൈകൾ നിങ്ങളുടെ പ്രവർത്തനങ്ങൾ അനവധി ദുഖങ്ങൾക്ക് താങ്ങായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

american-malayalees03

ഏറ്റവും വലിയ ജനാധിപത്യ  രാജ്യം നമ്മുടെ ഇന്ത്യ മഹാരാജ്യം തന്നെയാണ്. എന്നാൽ പഴക്കം ചെന്ന ജനാധിപത്യ രാജ്യം അമേരിക്കയാണ് . ഈ ജനാധിപത്യത്തിൽ ഏറ്റവും വലിയ തൂണ്  ആണ് പ്രസ് , മീഡിയാസ് . കാരണം നിര്ഭയമായി  വാർത്തകളെ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കേണ്ട കടമയാണ് പ്രസ്സിന് ഉള്ളത്. അത്  കൃത്യമായി  നിർവഹിക്കുന്നത്  കൊണ്ടാണ് ലോകത്തിലെ വിശേഷങ്ങളും നമ്മുടെ നാടിന്റെ കുഴപ്പങ്ങളും നാട്ടിൽ തിന്മകളുണ്ടോ നാട്ടിൽ നന്മകളുണ്ടോ എന്നൊക്കെ ലോകം മുഴുക്കെ അറിയുന്നത്.

എന്തായാലും നമ്മുടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പോകുന്ന സമ്പ്രദായം ഉണ്ടെങ്കിലും ഇപ്പോഴും  സത്യസന്ധമായ വാർത്തകളുമായി മുൻപന്തിയിൽ വരുന്നവരെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുന്നുണ്ട്.   IPCNA   ഈ സമ്മേളനം  നടത്തുന്നതിൽ   വലിയ സന്തോഷമുണ്ട്. നാട്ടിൽ നിന്നുള്ള പ്രഗത്ഭർ ഒക്കെ ഇവിടെ ഒത്തുകൂടി  ഒരു കുടുംബം പോലെ നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നു.   ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക്  പടർന്നു പന്തലിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ എന്നും ദലീമ ആശംസിച്ചു.

∙ മാധ്യമങ്ങളുടെ മൂല്യം ഇടിയുന്നതിൽ പിണറായി വിജയനെയോ നരേന്ദ്ര മോദിയെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല: പി ശ്രീകുമാർ

 മാധ്യമങ്ങളുടെ മൂല്യം ഇടിയുന്നതിൽ പിണറായി വിജയനെയോ നരേന്ദ്ര മോദിയെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും ജന്മഭൂമി ന്യൂസ് എഡിറ്റർ പി. ശ്രീകുമാർ പറഞ്ഞു.

ബിജെപിക്കെതിരെ വാർത്ത കൊടുത്താൽ ഇഡി വരും എന്നാണ് പറയുന്നത്.  എന്നാൽ ഇ ഡി വരട്ടെ. ഭരണകൂടത്തിനെതിരെയുള്ള വാർത്തകൾ തന്നെയാണ് തുടക്കം മുതലേ മലയാള മാധ്യമങ്ങൾ നൽകിയിരുന്നതെന്നും ഭരണകൂടത്തിന്റെ ഔദാര്യത്തിന് വേണ്ടി കാത്തുനിന്നിട്ടില്ലെന്നും ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ  മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ എന്ന ചർച്ചയിൽ    പി ശ്രീകുമാർ പറഞ്ഞു.

ഇന്ത്യൻ പത്രപ്രവർത്തനത്തിന് കേരളത്തിലെ പത്രപ്രവർത്തനം മാതൃകയാണ് . സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയിൽ നിന്ന് തുടങ്ങിയതാണ് കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ പാരമ്പര്യം.  

ഭരണകൂടത്തിനെതിരെ ധൈര്യപൂർവ്വം നിലപാടെടുത്തുകൊണ്ടാണ് തുടക്കം മുതൽ മാധ്യമങ്ങൾ വിശ്വാസ്യത ഉണ്ടാക്കിയെടുത്തത് . ഏതെങ്കിലും മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഇവിടുത്തെ മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല. ബിജെപിയും നരേന്ദ്ര മോദിയും പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന ഏത് മാധ്യമങ്ങളാണ് കേരളത്തിലുള്ളതെന്നും, പിണറായി വിജയനെതിരായി ഇപ്പോഴും വാർത്തകൾ കൊടുക്കുന്നില്ലേ എന്നും ശ്രീകുമാർ ചോദിച്ചു.

ഇന്ന് രാജ്യത്ത് മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നതാണെന്ന് കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ പറഞ്ഞു.  കോർപ്പറേറ്റുകളോ കോർപ്പറേറ്റുകളാകാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമോ ആണ് ഇന്നത്തെ മാധ്യമങ്ങളുടെ മാനേജ്മെന്റുകളെന്നും അതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റുകൾ മാധ്യമങ്ങളെ അവരുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയാണ്. ഈ മാറ്റം മാധ്യമങ്ങളുടെ എഡിറ്റോറിയൽ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന ഭരണകൂട സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു . മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വരുതിയിലാക്കാനും നിശബ്ദരാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത് . അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത് .

ന്യൂസ് ക്ലിക്കിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സർക്കാരിനെതിരെ  നിലപാടുകൾ സ്വീകരിച്ചതാണ്   ന്യൂസ് ക്ലിക്കിനെ പിടികൂടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകം .

ഭരണകൂടത്തിനെതിരായ പരാമർശം നടത്തേണ്ടി വരുമ്പോൾ പ്രവാസികളായ മാധ്യമ പ്രവർത്തകർക്കു ഭയാശങ്കകൾ ഉണ്ടെന്നു മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി പറഞ്ഞു . കേന്ദ്രമാണെങ്കിലും കേരളമാണെങ്കിലും,  ഭരണകൂടത്തെ വിമർശിച്ച ശേഷം ധൈര്യമായി ഇന്ത്യയിൽ വന്നിറങ്ങാമെന്ന ആത്മവിശ്വാസം നഷ്ടമായി. ഭരണാധികാരികൾക്ക് ധാർഷ്ട്യത്തിന്റെ മുഖം നല്ലതല്ല.

മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാത്തത് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും വ്യക്തിപരമായ താൽപര്യമാണെന്നതു ശരിയായ നിലപാടല്ല. അവർ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളോടു സംവേദിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഒരു ചെറിയ വെടിവയ്പ്പു നടന്നാൽ പോലും അമേരിക്കൻ പ്രസിഡന്റ് മാധ്യമങ്ങളെ കണ്ട് ചോദ്യങ്ങൾക്കു മറുപടി പറയും. മണിപ്പൂരിൽ നൂറുകണക്കിന് ആളുകൾ മരിച്ചിട്ടും പ്രധാനമന്ത്രി ഒന്നും പറഞ്ഞു കണ്ടിട്ടില്ല. കടക്കു പുറത്തെന്ന് മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രിയെയല്ല, മാധ്യമങ്ങൾക്കും ജനങ്ങൾക്കും തോളോടു തോൾ ചേർന്നു നിൽക്കാൻ കഴിയുന്ന ഭരണാധികാരികളെയാണ് ജനാധിപത്യത്തിന് ആവശ്യമെന്നും ജീമോൻ റാന്നി പറഞ്ഞു.

ഹ്യൂസ്റ്റൺ ചാപ്റ്ററാണ് ചർച്ച നയിച്ചത്. അനിൽ ആറന്മുള ആയിരുന്നു മോഡറേറ്റർ. ജോർജ് തെക്കേമല സ്വാഗതവും ഫിന്നി രാജു നന്ദിയും പറഞ്ഞു.  മനു തുരുത്തിക്കാടൻ, ഷോളി കുമ്പിളുവേലി, ലോണാ എബ്രഹാം,  സാം ആന്റോ, ജോർജ് എബ്രഹാം , ടാജ് മാത്യു, ജീമോൻ റാന്നി, ശങ്കരന്കുട്ടി തുടങ്ങിയവർ ചോദ്യങ്ങൾ ചോദിച്ചു 

English Summary:

American Malayalees have sacrificed a lot: Daleema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com