ADVERTISEMENT

മയാമി∙  ആരോഗ്യരംഗത്തെ മികച്ച സേവനം പരിഗണിച്ച് ഫ്‌ളോറിഡയിൽ  നിന്നുള്ള ഡോ. സുനില്‍കുമാറിനു ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം   അച്ചീവ്മെന്റ്  അവാര്‍ഡ് സമ്മാനിച്ചു. മയാമി സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ എംഎല്‍എ ദലീമ ജോജോ ഡോ.സുനില്‍കുമാറിന് പുരസ്കാരം സമ്മാനിച്ചു .

നേഴ്സിംഗ് രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ന്യൂയോര്‍ക്കിലെ കിംഗ്സ്  കൗണ്ടി ആശുപത്രിയിലെ നേഴ്സിംഗ് ഡയറക്ടര്‍ ഡോ. ഷൈല റോഷിൻ മാമ്മന്   പ്രസ് ക്ലബിന്റെ നൈറ്റിംഗേൽ  പുരസ്കാരം എംഎല്‍എമാരായ ചാണ്ടി ഉമ്മനും ദലീമ ജോജോയും ചേര്‍ന്ന് സമ്മാനിച്ചു .  

ipcna-us-02

ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് അമേരിക്കയിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ജോയ് നെടിയകാലയിലും ദിലീപ് വര്‍ഗീസും അര്‍ഹരായി.

∙ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രഫ. ദര്‍ശന മനയത്തിനും ആദരം 

ഏറ്റവും നല്ല  പ്രവര്‍ത്തനം കാഴ്ചവെച്ച വടക്കേ അമേരിക്കയിലെ  സംഘടനക്കു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകുന്ന   പുരസ്കാരം കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിക്കു ലഭിച്ചു . (കാഞ്ച്) . കാഞ്ചിന്റെ പ്രസിഡന്റ് വിജേഷ് കരോട്ടും മുൻ പ്രസിഡന്റ് ബൈജു വർഗീസും ചേർന്ന്  പുരസ്കാരം ഏറ്റുവാങ്ങി.

ipcna-us-04

പ്രസ് ക്ലബിന്റെ മെറിറ്റോറിയസ് ഹോണര്‍ പുരസ്കാരം ടെക്സാസ് സര്‍വ്വകലാശാലയിലെ മലയാളം  പ്രൊഫ. ദര്‍ശന മനയത്ത്, ഫൊക്കാന മുൻ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി എന്നിവര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ട് വർഷവും പോൾ  കറുകപ്പള്ളി പ്രസ് ക്ലബിന് നൽകിയ സേവനങ്ങൾ മറക്കാവുന്നതല്ലെന്നു പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു. ചാണ്ടി  ഉമ്മൻ എം.എൽ. എ,  ദലീമ ജോജോ എം.എൽ.എ. എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

ipcna-us-01
ipcna-us-05
ipcna-us-04
ipcna-us-02
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com