ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും അഡ്വവൈസറി ബോർഡ് ചെയർമാനുമായ ജോൺ സി. വർഗീസ് (സലിം) ഫോമയുടെ 2024–26 ടേമിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു. ഫോമയുടെ നിരവധി അംഗസംഘടനകളുടേയും റീജനുകളുടെയും അഭ്യർത്ഥനമാനിച്ചാണ് താൻ പ്രസിഡന്റു സ്ഥാനാർത്ഥിയായി വന്നതെന്നു ജോൺ സി. വർഗീസ് പറഞ്ഞു. ഫോമയെ സ്നേഹിക്കുന്ന എല്ലാവരുടേയും സഹായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2008 –2010 കാലഘട്ടത്തിൽ ഫോമയുടെ ജനറൽ സെക്രട്ടറിയായി വളരെ മികച്ച രീതിയിൽ പ്രവർത്തിച്ച ജോൺ സി. വർഗീസിന് എല്ലാവരുടേയും പ്രശംസ ആർജ്ജിക്കുവാൻ കഴിഞ്ഞു.

. 2020–2022 കാലത്ത് ഫോമയുടെ അഡ്‌വൈസറി ബോർഡ് ചെയർമാനായും സുത്യർഹമായ സേവനം ചെയ്തു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ്, പോർച്ചെസ്റ്റർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ട്രസ്റ്റി, ചെങ്ങന്നൂർ അസോസിയേഷൻ പ്രസിഡന്റ്, പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് തുടങ്ങിയ നിലകളിലും ജോൺ സി. വർഗീസ് തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

ആർവിപി ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ എംപയർ റീജൻ കമ്മിറ്റിയിൽ പങ്കെടുത്ത എല്ലാ ഫോമാ നേതാക്കളും അംഗസംഘടനാ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും ജോൺ സി. വർഗീസിന് പിന്തുണ പ്രഖ്യാപിച്ചു.

English Summary:

John C. Varghese Fomma presidential candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com