ADVERTISEMENT

ന്യൂഹാംഷർ ∙ ന്യൂഹാംഷർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ ഉണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട അലേർട്ടിൽ ഒന്നിലധികം പേർ മരിച്ചെന്നും, വെടിവച്ചുവെന്നു സംശയിക്കുന്നയാളും മരിച്ചതായി സംസ്ഥാന പൊലീസ് അറിയിച്ചു. മരിച്ചവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിശദാംശങ്ങളും ലഭ്യമല്ല.

ന്യൂഹാംഷർ ഹോസ്പിറ്റൽ സുരക്ഷിതമായ ഇൻപേഷ്യന്റ് സൈക്യാട്രിക് ആശുപത്രിയാണ്. എല്ലാ സന്ദർശകരെയും മെറ്റൽ ഡിറ്റക്ടറിലൂടെയാണ് കടത്തിവിടുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്തെ റോഡുകൾ തടഞ്ഞതായും  കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയതായും ന്യൂഹാംഷർ ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

English Summary:

Shooting at New Hampshire psychiatric hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com