ADVERTISEMENT

ഫിലഡൽഫിയ ∙ ഫിലഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ 37 മത് ക്രിസ്മസ് ഡേ ഡിസംബർ രണ്ടാം തീയതി 2  മുതൽ ജോർജ് വാഷിങ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സിറിയൻ ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ മാർ തീത്തോസ് എൽദോ ആർച്ച് ബിഷപ്പ് ഈ വർഷത്തെ മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകുന്നതാണ്. ഫിലഡൽഫിയയിൽ ഉള്ള വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയാണ് എല്ലാ വർഷവും ഇതിന് നേതൃത്വം നൽകുന്നത്. വിവിധ ക്രൈസ്തവസഭകളിൽ പെട്ട 22 ദേവാലയങ്ങളുടെ സഹകരണം ഈ ക്രിസ്മസ് ഡേയുടെ വിജയത്തിന് ഉണ്ട്.

ഫാ. കെ. പി. എൽദോസ്( ചെയർമാൻ), റെവ. ഫാ. എം. കെ. കുര്യാക്കോസ് ( കോ - ചെയർമാൻ), ശാലു പുന്നൂസ് ( സെക്രട്ടറി ), ജോൺ സാമുവേൽ ( ജോയിൻറ് സെക്രട്ടറി), റോജേഷ് സാമുവേൽ ( ട്രഷാറർ), സ്വപ്‍ന  സജി സെബാസ്റ്യൻ ( ജോയിന്റ് ട്രഷാറർ), റെവ. ഫാ. ജേക്കബ് ജോൺ ( റിലീജിയസ് ചെയർമാൻ ) രാജു ഗീവറുഗീസ് ( പ്രോസഷൻ കൺവിനർ), ബിജു എബ്രഹാം ( കൊയർ കോ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഈ വർഷത്തെ ക്രിസ്മസ് ഡേയുടെ വിജയാത്തിനായി പ്രവർത്തിക്കുന്നു.

English Summary:

Philadelphia Ecumenical Christmas Day is December 2nd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com