ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ പെൻസൽവേനിയ റീജന്റെ റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്    ഫിലാഡൽഫിയായിൽ നിന്നുള്ള  ഷാജി  സാമുവേൽ   മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ റീജനൽ വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കുന്ന ഷാജി ഫിലാഡൽഫിയായിൽ  ഫൊക്കനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും നിർണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തിയാണ്. ഈ  നേട്ടമാണ്  വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാൻ ഏവരും പ്രേരിപ്പിക്കുന്നത് .  സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി  സാമുവേൽ  മത്സരിക്കുന്നത്.

 ഫിലാഡൽഫിയാ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ് ഷാജി  സാമുവേൽ.  സൗമ്യ പ്രകൃതക്കാരനായ ഷാജി  സാമുവേൽ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് .ഫിലാഡൽഫിയായിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഷാജി  സാമുവേൽ ജീവകാരുണ്യ പ്രവർത്തകനുമാണ്.  

shaji-samuel1

ഫിലാഡൽഫിയാ  ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ  മലയാളി അസോസിയേഷൻ ഓഫ്   ഫിലാഡൽഫിയായുടെ (മാപ്പ് )  കമ്മിറ്റി മെബറായി പ്രവർത്തിക്കുന്ന വേളയിലും  ഫിലാഡൽഫിയാ  ഏരിയയിലെ എല്ലാ മലയാളി അസ്സോസിയേഷനുകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന ഷാജി തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക്  ഇടയിൽ   സുപരിചിതനുമാണ് .

 കേരളാ സ്റ്റുഡന്റസ്  കോൺഗ്രസ് (KSC )എം ന്റെ പ്രവർത്തകനായി  സ്കൂൾ  കോളേജ്  തലങ്ങളിൽ  സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു പടി പടിയായി ഉയർന്ന ബേതാവാണ്‌ ഷാജി .കേരളാ യൂത്തു  ഫ്രണ്ടിന്റെ   ജില്ലാ  പ്രസിഡന്റ്, സംസ്ഥാന  വൈസ്  പ്രസിഡന്റ് , കേരളാ   കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി  എന്നീ നിലകളിൽ  കേരളാ  രാഷ്ട്രിയത്തിൽ നിറഞ്ഞു നിൽക്കുബോഴാണ് അദ്ദേഹം  അമേരിക്കയിലേക്ക്  കുടിയേറുന്നത് .  കേരളാ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കൻ സംസ്കരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനം.അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയാണ് ഷാജി

വൈ.എം.സി യുടെ  ഡയറക്ടർ ബോർഡ് മെംബർ , വൈസ്മെൻസ് ക്ലബ്ബിന്റെ പ്രസിഡന്റ്  എന്നി നിലകളിലും  പ്രവർത്തിച്ചതിന് ശേഷം 2015 ൽ ആണ് അമേരിക്കയിൽ എത്തിയത്. സെന്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ മെംബേർ ആയി പ്രവർത്തിക്കുന്ന ഷാജി ഭാര്യ മിൽസി ,മക്കൾ മെറീന , സെറീന , ജോഷ് എന്നിവരോടൊപ്പം ഫിലാഡൽഫിയായിലാണ് താമസം.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം  അനുഭവസമ്പത്തുള്ള  വ്യക്തികളെ  കുടി മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  ഷാജി  സാമുവേലിന്റെ   മത്സരം യുവത്വത്തിനും  അനുഭവ സമ്പത്തിനും കഴിവിനും    കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.പെൻസൽവേനിയ റീജനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ഷാജി  സാമുവേലിന്റെ  മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ,     മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള   എന്നിവർ ഷാജി  സാമുവേലിന്    വിജയാശംസകൾ നേർന്നു.

English Summary:

Youth leader Shaji Samuel is contesting for the post of Regional Vice President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com