നിർബന്ധിതമായി പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്നതിനെ യുഎസ് എതിർക്കുമെന്ന് കമല ഹാരിസ്
Mail This Article
വാഷിങ്‌ടൻ/ ദുബായ് ∙ പലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാനോ ഗാസ മുനമ്പിന്റെ നിലവിലെ അതിർത്തി പുനർനിർണയിക്കാനോ ‘ഒരു സാഹചര്യത്തിലും വാഷിങ്‌ടൻ അനുവദിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ശനിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.
ദുബായിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നിലവിൽ യുഎഇയിലുള്ള വൈസ് പ്രസിഡന്റ്, കാലാവസ്ഥാ ഉച്ചകോടിക്കിടയിൽ ഈജിപ്ത്, യുഎഇ, ജോർദാൻ നേതാക്കളുമായി സംസാരിച്ചു.ഗാസയിലെ ഇസ്രയേലിന്റെ നിയമാനുസൃതമായ സൈനിക ലക്ഷ്യങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നു. അതേസമയം, മേഖലയിൽ സിവിലിയന്മാർ ദുരിതം അനുഭവിക്കുന്നുണ്ട്. നിരപരാധികളായ പലസ്തീനികൾ കൊല്ലപ്പെട്ടു. സിവിലിയന്മാരുടെ ദുരിതത്തിന്റെ തോതും ഗാസയിൽ നിന്ന് വരുന്ന ചിത്രങ്ങളും വിഡിയോകളും വേദനാജനകമാണെന്നും ഹാരിസ് കൂട്ടിച്ചേർത്തു.