ADVERTISEMENT

ഒർലാൻറ്റോ ∙ നാസ സന്ദർശിക്കാനെത്തി ഹോട്ടലിലെ പൂളിൽ അപകടത്തിൽ പെട്ട് ഒർലാൻറ്റോയിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി പ്രജോബിന്റെ നില അതീവഗുരുതരം. കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് പ്രജോബ്.

നവംബർ 23നാണ് പ്രജോബ് ഒർലാന്റോയിലെ ഹോട്ടലിലെ പൂളിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുന്നത്. പൂളിൽ നിന്നും പുറത്തെടുത്തു ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് പ്രജോബിന്റെ ആരോഗ്യനില ഏറെ വഷളാക്കി. തുടർന്ന് വെന്റിലേറ്ററേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ കഴിഞ്ഞു വരികയായിരുന്നു പ്രജോബ്. ഇന്ന് രാവിലെയോടെ പ്രജോബിന്റെ നില അതീവഗുരുതരാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കുവൈറ്റിൽ നിന്ന് എത്തിയിട്ടുള്ള പ്രജോബിന്റെ മാതാപിതാക്കളും, സഹോദരനും, സഹായത്തിനായുള്ള ഇന്ത്യൻ സമൂഹവും ഇപ്പോഴും പ്രത്യാശ നഷ്ടപ്പെടാതെ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ യാഥാർത്ഥ്യം ഉൾകൊണ്ടുള്ള മുന്നൊരുക്കങ്ങളും നടത്തി വരുന്നുണ്ട്. 14 വർഷമായി കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു പ്രജോബ്. ഏറെ പരിമിതികൾക്കുളിൽ നിന്നാണ് മാതാപിതാക്കൾ രണ്ടു കുട്ടികൾക്കും മികച്ച പഠന സംവിധാനം ഒരുക്കിയത്. പഠനത്തിൽ ബഹു മിടുക്കനായിരുന്ന പ്രോജോബ് ആ കുടുംബത്തിന്റെ ഏറെയുള്ള പ്രതീക്ഷയായിരുന്നു. പ്രജോബിന്റെ കുടുംബത്തെ സഹായിക്കാൻ നമ്മുക്ക് കൈകോർക്കാം. എത്ര ചുരുങ്ങിയ തുകയും ഇപ്പോൾ ഏറെ വിലപെട്ടതാണ്.

Click to Support:

https://www.gofundme.com/f/37h157aewo?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

English Summary:

Indian Student Prajob's Condition is Critical; Fundraising Continues, let's Join Hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com