ADVERTISEMENT

ഡാലസ് ∙ പെറുവില്‍ വളര്‍ച്ച പ്രധാന പ്രശ്‌നമായി തുടരുന്നതായി അമേരിക്കന്‍ സര്‍വകലാശാലയുടെ പഠന സംഘത്തിന്റെ കണ്ടെത്തല്‍. 3 വയസ്സിന് താഴെയുള്ളവരില്‍  60.5% പേര്‍ വിളര്‍ച്ച അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.  ചില ജില്ലകളില്‍ ഇത് 70% കവിയും. പ്രശസ്തമായ ഓസ്റ്റിന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പോഷകാഹാരവും വിദ്യാഭ്യാസത്തില്‍ അതിന്റെ സ്വാധീനവും പഠിക്കാന്‍ പെറുവിലെത്തിയത്. 22 അംഗ സംഘം വിശദമായ പഠനത്തിനു ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ ആമസോണിയന്‍ മേഖലയിലെ വിളര്‍ച്ചയുടെ വിവിധ വശങ്ങളും തലങ്ങളും വിവരിക്കുന്നുണ്ട്. ഗുണനിലവാരമുള്ള പോഷകാഹാരം, ശുദ്ധജലം, ആധുനിക വൈദ്യശാസ്ത്രം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് അനീമിയ പെറുവില്‍ ഒരു ബഹുമുഖ പ്രശ്‌നമാണെന്നാണ് കണ്ടെത്തല്‍.

പഠനസംഘത്തില്‍ മലയാളി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സനീവ എസ്് ജോര്‍ജ്ജ്. അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക എന്നത് വലിയ അംഗീകാരമാണ്. പഠനസംഘത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് മികച്ച അനുഭവവും, സനീവ പറഞ്ഞു.  പഠനസംഘത്തിന് പെറുവില്‍ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും മാധ്യമങ്ങള്‍ നല്ല പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കിയതായും  സനീവ പറഞ്ഞു. 'വിളര്‍ച്ചയുടെ നിലവിലെ അവസ്ഥ എന്താണ്?  ജനസംഖ്യയില്‍ ഉയര്‍ന്ന വിളര്‍ച്ച നിരക്കിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?  കുട്ടികളുടെ സാധാരണ ഭക്ഷണരീതികള്‍ എന്തൊക്കെയാണ്?  എന്നീ ചോദ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. പോഷകാഹാരം, വിദ്യാഭ്യാസം, വിളര്‍ച്ച എന്നിവയില്‍ അറിവുള്ള വിവിധ വ്യക്തികളുമായി അഭിമുഖം നടത്തി. ഈ സംഭാഷണങ്ങളില്‍ നിന്ന്, ചരിത്രപരവും സാമൂഹികവുമായ സാമ്പത്തിക കാരണങ്ങളിലും നിലവിലെ സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അനീമിയയെക്കുറിച്ചുള്ള വിവരങ്ങള്‍  ശേഖരിച്ചു.  വിട്ടുമാറാത്ത വിളര്‍ച്ച വൈജ്ഞാനിക വൈകല്യത്തിലേക്കും വളര്‍ച്ച മുരടിപ്പിലേക്കും നയിക്കുന്നുവെന്നും ഒരു വ്യക്തിയുടെ ജീവിതനിലവാരം കുറയ്ക്കുമെന്നും പെറുവിന്റെ ഭാവി തൊഴിലാളികളെ ബാധിക്കുമെന്നും മനസ്സിലാക്കി' സനീവ ജോർജ് പറയുന്നു.

peru200

കോട്ടയം, പുതുപ്പള്ളി, തൃക്കോതമംഗലം  ഇലക്കാട്ടായ മൂലേട്ട് സാം ജോര്‍ജ്ജ് -മിനിമോള്‍ ദമ്പതികളുടെ  മകളാണ് സനീവ. ഓസ്റ്റിന്‍ സര്‍വകലാശാലയില്‍ തന്നെ  എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ സോനയും  9-ാം ക്ലാസ്സിൽ പഠിക്കുന്ന  സ്‌നേഹയും സഹോദരിമാര്‍.

English Summary:

60 Percent of Children in Peru are Anemic, Malayali Girl also in American Study Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com