ADVERTISEMENT

ഹൂസ്റ്റൺ ∙ കുണ്ടറ അസോസിയേഷനിലെ കുടുംബാംഗങ്ങൾ പെയർലാന്‍റിലുള്ള മാത്യു ജോർജ്ജുകുട്ടിയുടെ ഭവനത്തിൽ കൂടി താങ്ക്സ് ഗിവിങ് ആഘോഷിച്ചു. പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെംഗളൂരുവിൽ നിന്നു വന്ന എൻ. കെ. ഉമ്മൻ താങ്ക്സ് ഗിവിങ്ങിന് അനുയോജ്യമായ സന്ദേശം നല്കി. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവരെയും സ്വാഗതം ചെയ്തു. മാത്യു ജോർജ്ജുകുട്ടി സങ്കീർത്തനം വായിച്ചു. കെ. കെ. ജോണും ജോൺ ലൂക്കോസും പ്രാർത്ഥിച്ചു. രാജൻ ഡാനിയേൽ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. അസോസിയേഷന്റെ ഭാവി പരിപാടികൾ അംഗങ്ങൾ ചർച്ച ചെയ്തു. അസോസിയേഷനിലുള്ളവർ കുടുംബസമേതം ഈ മീറ്റിങിൽ പങ്കെടുത്തു. താങ്ക്സ് ഗിവിങ് ലഞ്ച് എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷിച്ചതിനുശേഷം യോഗം അവസാനിച്ചു.

English Summary:

Kundera Association celebrated Thanksgiving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com