ADVERTISEMENT

ഹൂസ്റ്റൺ ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) 2024 ലേക്കുള്ള  തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്.  മത്സരിക്കുന്ന ശക്തരായ 2 പാനൽ ടീമുകളെയും പരിചയപ്പെടുന്നതിനും തുറന്ന സംവാദത്തിനും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) പ്രവാസി ചാനലും സംയുക്തമായി വേദിയൊരുക്കുന്നു.

ഇന്ന്  വൈകുന്നേരം 7 മണിക്ക്  മലയാളി അസോസിയേഷൻ  ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ  (മാഗ്) ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിലാണ് (1415, Packer Lane, Stafford)  ഡിബേറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖ നേതാക്കളായ മാത്യൂസ് മുണ്ടക്കലും ബിജു ചാലയ് ക്കലും പ്രസിഡന്റായി മത്സരിച്ചു നേതൃത്വം നൽകുന്ന  2  ശക്തമായ പാനലുകളാണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്. രണ്ടു പാനലുകാരും  വിജയം ലക്ഷ്യമാക്കി, കേരളത്തിലെ ഇലക്ഷൻ പ്രചാരണങ്ങൾക്ക് സമാനമായി വിവിധ രീതികളിൽ ആവേശകരമായ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു. സ്ഥാനാർത്ഥികളെ പരിചയപെടുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സ്ഥാനാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

സ്വന്തമായ ആസ്ഥാനമുള്ള (കേരളാ ഹൗസ്), അംഗസംഖ്യയിലും, പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നാണ് മാഗ്. മാഗിന്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും ഈ ഡിബേറ്റിലേക്കു സ്വാഗതം ചെയ്‌യുന്നുവെന്ന് ഐപിസിഎൻഎ, ചാനൽ ഭാരവാഹികൾ അറിയിച്ചു.

ഡിബേറ്റിന്റെ തത്സമയ സംപ്രേക്ഷണം

https://youtube.com/live/k_WgAQQ2UCU?feature=share.

ഉണ്ടായിരിക്കുന്നതാണ്. പ്രവാസി ചാനലിൽ പുനഃ സംപ്രേക്ഷണവും ഉണ്ടായിരിക്കും.

English Summary:

'Mag' Election Debate on 7th December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com